ഉറപ്പാക്കാം ആന്റിബയോട്ടിക് സാക്ഷരത
വരും ദശകങ്ങളില്‍ മനുഷ്യരാശി അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിലൊന്നാണ് രോഗാണുക്കള്‍ക്കു മരുന്നുകളെ അതിജീവിക്കാനുള്ള കഴിവ് എന്നു പ്രഖ്യാപിച്ചത് ലോകാരോഗ്യ സംഘടനയാണ്. 2050 ആകുമ്പോഴേക്കും ഒരുകോടിയിലേറെ പേര്‍ ആന്റി മൈക്രോബിയല്‍ റെസിസ്‌റ്റന്‍സ് (എ.എം.ആര്‍)അണുബാധകൊണ്ട് മരണമടയുമെന്ന ഞെട്ടിക്കുന്ന ശാസ്‌ത്രീയ പ്രവചനവും അവര്‍ മുന്നോട്ടുവച്ചു. 2019 ല്‍ ലോകപ്രശ്‌സ്ത സയന്‍സ് ജേര്‍ണലായ ലാന്‍സെറ്റ് പന്ത്രണ്ടര ലക്ഷത്തിലേറെപ്പേര്‍ എ.എം.ആറിന് നേരിട്ടു ബലിയായെന്ന ആശങ്കയുണര്‍ത്തുന്ന പഠനറിപ്പോര്‍ട്ടും പുറത്തുവിട്ടിരുന്നു. ലോകത്ത് ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റി മൈക്രോബിയല്‍ റെസിസ്‌റ്റന്‍സ് (എ.എം.ആര്‍ ) അവബോധ ദിനാചാരണം സംഘടിപ്പിക്കുന്നത്. അറിവ് നല്‍കുക, സുരക്ഷയ്‌ക്കായി വാദിക്കുക, അതിനായി പ്രവര്‍ത്തിക്കുക എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗം തടയുകയാണ് ഇതുമൂലം ഉദ്ദേശിക്കുന്നത്.
ആന്റിബയോട്ടിക്കുകള്‍ക്കെതിരേ രോഗാണുക്കള്‍ പ്രതിരോധശേഷി അര്‍ജിക്കുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്നു പറയുന്നത്. ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അപര്യാപ്‌ത........
© Mangalam
visit website