ട്രംപ് വരും, ക്രിപ്‌റ്റോകറന്‍സിയുടെ നല്ലകാലവും
യു.എസ്. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്‌റ്റോകറന്‍സികളിലേക്ക് നിക്ഷേപ പ്രവാഹം. ഏറ്റവും പഴക്കമുള്ള ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം വര്‍ധിച്ചത് 30 ശതമാനം. മറ്റു ക്രിപ്‌റ്റോ കറന്‍സികളും നേട്ടത്തിന്റെ പാതയിലാണ്. എലോണ്‍ മസ്‌കിന്റെ പിന്തുണയുള്ള ക്രിപ്‌റ്റോ കറന്‍സിയായ ഡോഗ്‌കോയിന്റെ മൂല്യം 152 ശതമാനം ഉയര്‍ന്നു. ട്രംപിന്റെ വിശ്വസ്‌തനാണു മസ്‌ക്. അതാണു ഡോഗ്‌കോയിനു കരുത്താകുന്നതും.
പരമ്പരാഗത പണത്തിന് ഒരു 'ഡിജിറ്റല്‍ ബദല്‍' ആയിട്ടാണു സാങ്കേതിക വിദഗ്‌ധര്‍ ക്രിപ്‌റ്റോ കറന്‍സികളെ കാണുന്നത്. അവ കേന്ദ്ര അതോറിറ്റി ഇല്ലാതെ ഓണ്‍ലൈനിലാണു പ്രവര്‍ത്തിക്കുന്നത്. അവയുടെ മൂല്യം പലപ്പോഴും അസ്‌ഥിരമാണ്. വന്‍ തട്ടിപ്പുകളും അവയുടെ ഭാഗമായി ഉയര്‍ന്നു. അതിനാല്‍ പലരാജ്യങ്ങളും അവയ്‌ക്കെതിരേ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
ട്രംപും ക്രിപ്‌റ്റോ കറന്‍സിയും
പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് അനുകൂലമായ നിലപാടാണു ട്രംപ് സ്വീകരിച്ചിരുന്നത്. ക്രിപ്‌റ്റോ വ്യാപാരത്തില്‍ ഒരു വ്യവസായിയെന്ന നിലയില്‍ അദ്ദേഹത്തിനു താല്‍പര്യവുമുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ ഭരണകൂടം ക്രിപ്‌റ്റോ സൗഹൃദമാകുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയ്‌ക്കു കാരണം.
യു.എസിനെ 'ക്രിപ്‌റ്റോ തലസ്‌ഥാനം' ആക്കുമെന്നുപോലും ഒരുഘട്ടത്തില്‍ അദ്ദേഹം പറഞ്ഞു.
സെപ്‌റ്റംബര്‍ അവസാനം ട്രംപും അദ്ദേഹത്തിന്റെ മക്കളായ ഡൊണാള്‍ഡ് ജൂനിയര്‍, എറിക്, ബാരണ്‍ എന്നിവരും........
© Mangalam
visit website