menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

‘’ഡോക്ടർ.. അന്ന് കഴുത്തിലെ ആ ചെറിയ മുഴ അവഗണിച്ചിരുന്നെങ്കിൽ, ഇന്ന് ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല’’

30 0
27.07.2026

ജൂലൈ 27 ലോക ഹെഡ് ആൻഡ് നെക്ക് കാൻസർ ദിനമായി ആചരിക്കുന്നു. തലയിലും കഴുത്തിലുമുണ്ടാകുന്ന കാൻസറുകൾ നേരത്തെ കണ്ടെത്തിയാൽ ഭൂരിഭാഗം രോഗികളിലും ഫലപ്രദമായി ചികിത്സിക്കാൻ കഴിയുമെന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. 

ഈ ദിനത്തിൽ ഓർമ്മ വരുന്നൊരാളെ പരിചയപ്പെടുത്താം. മുടിയും താടിയും നീട്ടി വളർത്തി, ഒരു വല്ലാത്ത അവസ്ഥയിലാണ് കിരൺ ആദ്യമായി എന്റെ ക്ലിനിക്കിൽ വന്നത്. ക്ഷീണവും ഉറക്കമില്ലായ്മയും മടുപ്പും അയാളുടെ മുഖത്ത് വ്യക്തമായിരുന്നു. അടുത്ത കാലത്തൊന്നും ഇത്രയും തളർന്ന അവസ്ഥയിൽ ഒരാൾ ഒറ്റയ്ക്ക് ക്ലിനിക്കിൽ വന്നിട്ടില്ല.

ഇരിക്കാൻ പറഞ്ഞപ്പോൾ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. പിന്നെ പതിയെ ജീവിതം പറഞ്ഞു തുടങ്ങി.

“ഡോക്ടർ… ഞാൻ കിരൺ, ബാംഗ്ലൂരിലാണ് എംബിഎ പഠിക്കുന്നത്. നാട്ടിൽ നിന്ന് രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ ജീവിതം ആഘോഷിക്കാൻ തീരുമാനിച്ചു. പാർട്ടികൾ… പബ്ബുകൾ… അതിനിടയിൽ ഒരു സിഗരറ്റും.”

അച്ഛൻ ഗൾഫിലായിരുന്നതിനാൽ പണത്തിന് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സുഹൃത്തുക്കൾക്കൊപ്പം തുടങ്ങിയ പുകവലി പിന്നീട് ജീവിതത്തിന്റെ ഭാഗമായി. പഠനം കഴിഞ്ഞെങ്കിലും ശീലം അവസാനിച്ചില്ല. അതിനിടയിൽ ഒരു പ്രണയവും ജീവിതത്തിലേക്ക് വന്നു.

സന്തോഷം, ടെൻഷൻ, പൊസസീവ്നസ്, വേർപാട്… ഓരോ വികാരത്തിനും ഒടുവിൽ കൈയിൽ ഉണ്ടായിരുന്നത് ഒരു സിഗരറ്റായിരുന്നു. പിന്നാലെ ബ്രേക്കപ് ആയത് കിരണിനെ തകർത്തു. മദ്യവും പുകവലിയും മാത്രമായി ജീവിതം ചുരുങ്ങി. നാട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും പഴയ കിരണിനെ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

വീട്ടുകാർ, സുഹൃത്തുക്കൾ, അധ്യാപകർ എല്ലാവരും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. ഒരു വിധത്തിൽ മദ്യപാനം നിർത്താൻ കഴിഞ്ഞു. പക്ഷേ പുകവലി… അതൊരു പിടിവാശിയായി മാറിയിരുന്നു.

വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയുള്ള ദിവസങ്ങൾ. ഡിപ്രഷന്റെ ഇരുണ്ട നാളുകൾ. ഒന്നര വർഷത്തിലേറെയായി അയാൾ ആ അവസ്ഥയിലൂടെ കടന്നുപോയി.

“ആരെയും വിഷമിപ്പിക്കണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല ഡോക്ടർ… പക്ഷേ എത്ര ശ്രമിച്ചിട്ടും പുകവലി നിർത്താൻ കഴിഞ്ഞില്ല.”

ഏകദേശം രണ്ടുവർഷമായി കിരൺ പുകവലി നിർത്താൻ ശ്രമിക്കുകയായിരുന്നു. ഓൺലൈൻ കൗൺസിലിങ്… ഗൂഗിളിലെ ഉപദേശങ്ങൾ…

നിക്കോട്ടിൻ ഗം… നിക്കോട്ടിൻ പാച്ചുകൾ… എല്ലാം പരീക്ഷിച്ചു. പക്ഷേ പരാജയം മാത്രം.

“ജീവിതം തന്നെ മടുത്തുപോയിരുന്നു…”

പണ്ട് ഒരു ബോധവത്കരണ ക്ലാസിൽ പങ്കെടുത്തിരുന്ന........

© Mathrubhumi