വാക്കുകളേക്കാൾ വലിയൊരു ഭാഷ ഹൃദയത്തിനുണ്ട് | വിശ്രാന്തിയുടെ ആകാശം |
സുഹൃത്തായ ഒരു ഡോക്ടറിൽ നിന്നും ശരിക്കും നടന്ന ഒരു സംഭവത്തെപ്പറ്റി കേട്ടതേയുള്ളൂ. ഒരാശുപത്രിയിൽ, ചെറുപ്പക്കാരനായ ഒരു അസിസ്റ്റന്റ് ഡോക്ടർ തന്റെ സീനിയർ ഡോക്ടറോടൊപ്പം രോഗികളെ കാണാൻ അവരുടെ പതിവ് 'റൗണ്ട്സിനു' പോയതാണ്. പുതിയതായി ഡിഗ്രി കഴിഞ്ഞെത്തിയ ഡോക്ടർമാർ ഇന്റേൺഷിപ്പിന്റെ ഭാഗമായി സീനിയർ ഡോക്ടർമാരുടെ കൂടെ രണ്ടു വർഷത്തേക്ക് അസിസ്റ്റന്റ് ആയി ജോലി ചെയ്യേണ്ടതുണ്ട്. ഇത് അവരെ ജോലിയുടെ പ്രായോഗികമായ വശങ്ങളെ അടുത്തറിയാൻ സഹായിക്കുന്നു.
വാർഡിൽ റൗണ്ട്സിനു ചെന്നപ്പോൾ ക്യാൻസർ രോഗിയായിരുന്ന ഒരു സ്ത്രീയെ അവർ കാണാൻ ചെന്നു. സീനിയർ ഡോക്ടർ റിപ്പോർട്ടുകളെല്ലാം പരിശോധിച്ചു. ക്യാൻസർ അവസാന ഘട്ടത്തിലായിരുന്നു; രക്ഷപ്പെടാനുള്ള യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. ഇക്കാര്യം പക്ഷേ അവരെ ഇതുവരെയും അറിയിച്ചിരുന്നില്ല. ആ ജോലി ഈ ചെറുപ്പക്കാരനിൽ വന്നുപെട്ടു. അയാൾ മെഡിക്കൽ റിപ്പോർട്ട് എടുത്ത് മെഡിക്കൽ........