വിരമിക്കൽ ഒന്നിൻ്റെയും അവസാനമല്ല; ജോലി നിർത്തിയാൽ തീരുന്നതാണോ ജീവിതം? |
തങ്ങളുടെ ജോലിയുടെ അവസാനം വിരമിക്കുന്നതിനെപ്പറ്റി എല്ലാവരും തന്നെ ആകുലരാണ്. ജോലി വിട്ടതിനുശേഷമുണ്ടാകുന്ന പ്രകടമായ ശൂന്യത ഭയാജനകമാണ്, ആളുകളെ സംബന്ധിച്ച്. അവർക്ക് തോന്നുന്നത് അവരിപ്പോൾ ഒന്നിനും കൊള്ളാത്തവരായി മാറിയെന്നാണ്. നിർഭാഗ്യവശാൽ, വിരമിക്കൽ എന്ന ആശയം ചില നെഗറ്റീവ് സംബന്ധങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വിശ്രമം അല്ലെങ്കിൽ ഒഴിവ് വേളകൾ ജീവിതത്തിന്റെ അവസാന നാളുകളിൽ മാത്രം ഉണ്ടാവേണ്ട ഒന്നല്ല; ഓരോ നിമിഷവും ആസ്വദിക്കപ്പെടേണ്ട ഒന്നാണ്. ഗൗനിക്കാറില്ല എന്നതുകൊണ്ട് മാത്രം നാമത് കാണാതെ പോകുന്നു. ചൈനയിലെ മഹർഷിയായിരുന്ന ലാവോത്സുവിന്റെ വാക്കുകൾ നിങ്ങളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞത്, 'ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞാൽ, വിരമിക്കുക; അതാണ് സ്വർഗത്തിലേക്കുള്ള വഴി' എന്നാണ്. അദ്ദേഹം അർഥമാക്കുന്നത്, ഓരോ ദൗത്യവും പൂർത്തിയാക്കിയാൽ, അതിൽ നിന്നും മാനസികമായി വിരമിക്കുക........