ഉണരുന്ന മസ്തിഷ്കവും കാത്തിരിക്കാത്ത ലോകവും |
വളരെ പഴയ ഒരു ചൊല്ലുണ്ട് - ഓൾഡ് ഈസ് ഗോൾഡ്. പഴയതൊക്കെയും സ്വർണ്ണമാണെന്ന് അതായത് സ്വർണ്ണത്തെപ്പോലെ വിലപിടിപ്പുള്ളതാണെന്ന്. സ്വർണ്ണം അത്ഭുതകരമായ ഒരു ലോഹമാണ്; അത് ഒരിക്കലും പഴയതായി മാറുന്നില്ല; അതിൻ്റെ വില എപ്പോഴും കൂടിയും കുറഞ്ഞുമിരിക്കുമെങ്കിലും, അതിൻ്റെ മൂല്യത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. പഴയതൊക്കെയും സ്വർണ്ണത്തെപ്പോലെയാണെന്ന് പറയുമ്പോൾ, പഴയതെന്തും സ്വർണ്ണത്തെപ്പോലെ മൂല്യവത്താണെന്നാണ് അർത്ഥമാക്കുന്നത്. ഇന്നുവരേയും അത് സത്യമെന്നോണം കരുതിപ്പോരുന്നു, അതുകൊണ്ടാണ് ആ ചൊല്ല് ഇപ്പോഴും നിലനിൽക്കുന്നത്. എന്നാലും, ആദ്യമായി ഓൾഡ്-ഗോൾഡ് എന്നത് അത്രയൊന്നും മൂല്യവത്തായ ഒന്നല്ല എന്ന് അംഗീകരിക്കപ്പെടുകയാണ്. കാലം ഒരുപാട് മാറിപ്പോയിരിക്കുന്നു, ഇപ്പോൾ പുതിയതിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തേ പറ്റൂ. നിങ്ങൾ ശ്രദ്ധിച്ചുകാണും, ഈയിടെ മിക്ക പരസ്യങ്ങളിലും ന്യൂ എന്ന് എഴുതിയിട്ടുണ്ടാകും. എങ്കിൽ മാത്രമേ ആളുകൾ ആകർഷിതരാകൂ. കംപ്യൂട്ടറുകൾ അവതരിച്ചതിൽ പിന്നെ സംഗതികളെല്ലാം വളരെ പെട്ടെന്നു തന്നെ ഓൾഡ് ആയി........