യഥാർത്ഥ പ്രശ്നം മനസ്സാണ് |
ഒട്ടുമിക്ക മനുഷ്യരും ഭാവിയെപ്പറ്റിയുള്ള സ്വപ്നങ്ങളിൽ നഷ്ടപ്പെട്ട് കഴിയുന്നവരാണ്. നാം ആരും തന്നെ വർത്തമാനത്തിൽ ജീവിക്കുന്നില്ല. ഒന്നുകിൽ നാം ഓർമ്മകളിൽ (എപ്പോഴേ കഴിഞ്ഞുപോയ കാലത്തിന്റെ) മുഴുകിപ്പോകുന്നു; അല്ലെങ്കിൽ ഇതുവരേക്കും വന്നുചേർന്നിട്ടില്ലാത്ത ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളിലും സ്വപ്നങ്ങളിലും. ആർക്കും തന്നെ വർത്തമാനത്തിൽ ജീവിക്കുവാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് രണ്ടു വ്യക്തികൾ തമ്മിൽ സംസാര വിനിമയം സാധ്യമാകാതെ പോകുന്നത്. ഒരാൾ എന്തോ ഒന്ന് ചോദിക്കുന്നു, അപ്പുറത്തുള്ളയാൾ മറ്റെന്തോ ഉത്തരമായി പറയുന്നു.
മനസ്സിനകത്തെ വിചാരങ്ങളും വിഷമങ്ങളും ആശങ്കകളും ഭാരങ്ങളുമെല്ലാം ഒരു കാർമേഘത്തെപ്പോലെ നമ്മെ പൊതിയുന്നു. ചേതന ഉറക്കത്തിലേക്കു വീണുപോകുന്നതാണിത്. കണ്ണുകൾ തുറന്നിരിപ്പുണ്ട്, എന്നാൽ അതിനർത്ഥമില്ല നാം ഉണർന്നിരിക്കുകയാണെന്ന്. മനസിന് ചുറ്റും മഞ്ഞു........