‘ഇരയെ പരിശോധിച്ച ഡോക്ടർ നൽകിയ റിപ്പോർട്ട് കോടതിയെ ഞെട്ടിച്ചു, വേണം വൃത്തിയുള്ള മരുന്ന് കുറിപ്പടി’ |
ഒട്ടേറെ തമാശകൾക്കും കളിയാക്കലുകൾക്കും വിധേയമായ ഒന്നാണ് മരുന്നുകുറിപ്പടികൾ. സിനിമയിലും മിമിക്രിവേദികളിലുമൊക്കെ വ്യക്തമല്ലാത്ത കുറിപ്പടികൾ വരുത്തിയ അമളികളും അബദ്ധങ്ങളും ആവോളം ചർച്ച ചെയ്തിട്ടുള്ളതുമാണ്. രോഗികൾക്ക് മരുന്ന് കുറിക്കുന്നത് സ്വന്തം കലാവൈഭവമാണെന്ന നിലയിൽ വളരെ സർഗാത്മകമായി എഴുതിയ ഡോക്ടർമാരും കുറവല്ല. തിരക്കുകൾ കാരണം വ്യക്തതയില്ലാതായ കുറിപ്പടികൾ അവ്യക്തമായി എഴുതുന്നതാണ് മികച്ച ഡോക്ടറുടെ രീതിയെന്ന് നിലയിലേക്ക് പോലും ഈ സംവിധാനം ചിലപ്പോൾ മാറിപ്പോയി. എന്നാൽ വായിക്കാൻ പറ്റാത്ത കുറിപ്പടികൾ ജീവനുവരെ ഭീഷണിയായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കുറിപ്പടികൾ എല്ലാക്കാലത്തും സംവാദവിഷയം തന്നെയാണ്. ജനറിക് മരുന്നുകളുടെ വ്യാപനകാലത്ത് കുറിപ്പടിയും ജനറിക്കാകണമെന്ന നിബന്ധന വന്നു. എന്നാൽ രോഗികളുടെ താത്പ്പര്യം സംരക്ഷിക്കാൻ ഗുണനിലവാരം........