‘പതിനഞ്ചുവർഷമായി സഹോദരനോട് മിണ്ടിയിട്ട് എന്ന് അദ്ദേഹം പറഞ്ഞു’; പാഠശാലകളാണ് പാലിയേറ്റീവ് കെയറുകൾ

പാലിയേറ്റിവ് കെയർ സംബന്ധമായി മാസത്തിലൊരിക്കലെങ്കിലും ഗൃഹസന്ദർശനത്തിന് പോവാറുണ്ടായിരുന്നു. ഡോക്ടർ, നഴ്സ്, ആ പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങിയ ഒരു സംഘമായാണ് ഞങ്ങൾ ഓരോ വീടുകളിലും പോകാറുള്ളത്. കാൻസർ രോഗത്തിന്റെ അവസാന സ്റ്റേജുകളിൽ ജീവിതത്തിനും മരണത്തിനുമിടയിൽ ജീവിക്കുന്ന രോഗികളെയാണ് കാണാൻ പോവക. പലരും അബോധാവസ്ഥയിലുള്ളവർ ആയിരിക്കും. അവരിൽ പലരും പുറംലോകത്തുള്ളവരെ കാണുന്നത് ഞങ്ങളെ പോലുള്ളവർ പോകുമ്പോളാണ്. വീടുകളിൽ ഒരു മുറിയിൽ ഒരേ കിടക്കയിൽ ജീവിതത്തിന്റെ ഏറ്റവും മോശം അവസ്ഥയിൽ തള്ളി നീക്കുന്നവരാകും അവരിലേറെയും. മരുന്നുകൾക്ക് അവരുടെ ജീവിതത്തിൽ ഒന്നും ചെയ്യാൻ ഉണ്ടാവാറില്ല. മോർഫിൻ ഡോസിൽ മാത്രം ജീവിക്കുന്നവരാണ് പലരും. ഈ യാത്രക്കിടയിൽ കണ്ടുമുട്ടിയ മറക്കാനാവാത്ത നിരവധിപേരുണ്ട്. അതിലൊരാളായിരുന്നു ദിവാകരേട്ടൻ.

ആൾക്ക് ശ്വാസകോശ കാൻസറാണ് കീമോതെറാപ്പി 4 സൈക്കിൾ കഴിഞ്ഞു. പാലിയേറ്റീവ് പരിചരണം തുടങ്ങിയിട്ട് ഏകദേശം മൂന്നുമാസമായി.

വലിയ ദേഷ്യക്കാരനായിരുന്നു ദിവാകരേട്ടൻ എന്നാണ് കേട്ടത്. മകനും ഭാര്യയുമാണ് കൂടെയുള്ളത്. അദ്ദേഹത്തിന്റെ പുകവലിയും മദ്യപാനവും യാത്രകളും ആ നാട്ടിൽ എല്ലാവർക്കും തന്നെ അറിയുന്ന കാര്യമായിരുന്നു.

ഞങ്ങൾ എപ്പോൾ പോയാലും ചായയും ഭക്ഷണവുമൊക്കെ തരണമെന്ന് വീട്ടുകാരോട് പറയുമായിരുന്നു. മോർഫിൻ ഡോസേജ് അടുത്തിടെയാണ് കൂട്ടിയത്. വേദന നിയന്ത്രണവിധേയമാണ്.ശ്വാസംമുട്ടലോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നുമില്ല.ജനലിനരികിലാണ് അദ്ദേഹം കിടന്നിരുന്നത്. ഞാൻ മരുന്നുകൾ നോക്കി ബാക്കി കാര്യങ്ങൾ ബന്ധുക്കൾക്ക് പറഞ്ഞു കൊടുക്കുന്നതിനിടെ, ദിവാകരേട്ടൻ എന്നോടെന്തോ സംസാരിക്കാനുള്ളതുപോലെ സൂക്ഷ്മമായി എന്നെ നോക്കുന്നുണ്ട്.

അടുത്ത ദിവസം വരാം എന്നുപറഞ്ഞ് ഞാൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും അദ്ദേഹം എന്റെ കൈ പിടിച്ചിട്ട് ഡോക്ടർ അൽപനേരംകൂടി ഇരിക്കാമോ എന്നുപറഞ്ഞു.

എനിക്കിനി കുറച്ചു കാലം കൂടിയേ ഉള്ളൂ എന്ന് മനസ്സ് പറയുന്നു. ദിവസങ്ങൾ അധികമില്ല എന്നുതോന്നുന്നു. ഞാനൊരു മുൻശുണ്ഠിക്കാരനും ഗുണ്ടയുമൊക്കെയായിരുന്നു നാട്ടിലും വീട്ടിലും. അതുകൊണ്ടുതന്നെ കുറെ ശത്രുക്കളുമുണ്ട്. നാട്ടുകാർ........

© Mathrubhumi