‘പൊള്ളുന്ന ചുംബനത്തിന്റെ നനവ് ഇപ്പോഴുമുണ്ട് നെറ്റിയിൽ, പാട്ട് കാതിലും’

രിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ വന്നെത്താറുള്ള പോസ്റ്റ് കാർഡുകളിലൂടെയാണ് അദ്ദേഹത്തെ പരിചയം. വടിവൊത്ത കൈപ്പടയിൽ ലളിതസുന്ദരമായ ഭാഷയിൽ എഴുതിയ ആ കത്തുകളിൽ ജീവിതത്തെക്കുറിച്ചുള്ള സുചിന്തിതമായ നിരീക്ഷണങ്ങളാകും ഏറെയും.

അവസാനകാലത്തയച്ച കത്തുകളിലൊന്നിൽ അദ്ദേഹംഎഴുതി:'പ്രായം ഏറിവരുന്നു. കണ്ണൊന്ന് ചിമ്മിത്തുറക്കുമ്പോഴേക്കും തൊണ്ണൂറുകാരനാകും. ജീവിതത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു എന്നൊരു തോന്നൽ. കഴിയുന്നതും വേഗം പോകണം. ആഗ്രഹിക്കാനല്ലേ നമുക്ക് കഴിയൂ. ആഗ്രഹം സഫലമാക്കേണ്ടത് ഈശ്വരനാണ്. കുട്ടി അതിനുവേണ്ടി പ്രാർത്ഥിക്കണം.'

പരിഭവം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു എന്റെ മറുപടി. 'എല്ലാ പ്രതിസന്ധികളും മറന്ന് ജീവിതത്തെ സ്‌നേഹിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങളേ ഇതുവരെ അങ്ങ് എഴുതിയിട്ടുള്ളൂ. ഇതെന്താണ് ഇപ്പോൾ ഇങ്ങനെയൊരു തോന്നൽ? തുടർന്നും ജീവിതത്തെ സ്നേഹിച്ചുകൊണ്ടിരിക്കൂ. അതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കാം.'

അപൂർവ്വമായി ഫോൺ വഴിയും ബന്ധപ്പെടും അദ്ദേഹം. ആയിടെ എഴുതിയ ഏതെങ്കിലും ലേഖനത്തിൽ പരാമർശിച്ച വ്യക്തികളെക്കുറിച്ചു ചർച്ച ചെയ്യാനായിരിക്കും വിളി. ആരെക്കുറിച്ചും മോശം പറഞ്ഞുകേട്ടിട്ടില്ല. സമൂഹം മോശക്കാരായി വിധിയെഴുതിയ ആളുകളെക്കുറിച്ചു സംസാരിക്കുമ്പോൾ പോലും നന്മയുടെ തിളക്കമുണ്ടാകും വാക്കുകളിൽ. 'ഒരാളെ പറ്റി മോശം പറയണമെങ്കിൽ നമ്മൾ സ്വയം നല്ലവനാണെന്ന് ഉത്തമബോധ്യം ഉണ്ടാവണം. ആ ബോധ്യം എനിക്കില്ല എന്ന് കൂട്ടിക്കോളൂ.........

© Mathrubhumi