നീ സത്യം ജ്ഞാനം ആനന്ദം നീ തന്നെ വർത്തമാനവും | ദൈവദശകത്തിലെ ഗീതാസാരം 12 |
ഒന്നിൽ തുടങ്ങി പത്തായി മാറുന്ന വിസ്മയമാണ് ദശക കൃതികൾ. സർവ്വജ്ഞനായ ശ്രീനാരായണ ഗുരുവിൽനിന്ന് ദൈവദശകം വരുമ്പോൾ ഒരു പൂവിന്റെ മനോഹാരിതയോടെ സമസ്തസൗന്ദര്യങ്ങളം ഇതൾ വിടരുന്നു. അസുലഭസുന്ദരമായ ഒരു പത്തിതൾപ്പൂവ്. വായനക്കാരന്റെ ആനന്ദാനുഭൂതി കൂടി ചേരുമ്പോൾ അതു പതിനൊന്നിതളാവും. സുഗന്ധം നിറയും.
പിണ്ഡനന്ദി എന്ന കൃതിയുണ്ട് ഗുരുവിന്റേതായി. ദൈവദശകത്തിനും രണ്ടു പതിറ്റാണ്ടു മുമ്പ് രചിക്കപ്പെട്ടതാണ്. ഒൻപതു ശ്ലോകങ്ങൾ.
ഗർഭത്തിൽ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ!
കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടർപ്പിച്ചിടുന്നവിടെയൊക്കെയുമങ്ങു ശംഭോ
മംഗളകാരിയായ ശംഭുവിന് സർവ്വം സമർപ്പിക്കുന്നതായാണ് തുടക്കം. അങ്ങല്ലാതെ മറ്റാരുമില്ലെന്ന് ഉരുവപ്പെടുമ്പോൾ തന്നെ ഉറപ്പിക്കുന്നു. പിണ്ഡത്തെ സ്തുതിച്ച് കവിത എഴുതിയ വേറേ കവികളുണ്ടോ? അറിഞ്ഞുകൂടാ.
ആ പിണ്ഡത്തിലാണ് തുടക്കം. ഈ ലോകത്തിലേക്ക് പിറക്കുമ്പോൾ തന്നെ ആ ഒന്ന് രണ്ടാവുന്നു.
ഉടനേ നാദം അകത്ത് എത്തുകയാണ്. അതോടെ രണ്ട് മൂന്നാവുകയുമായി. പ്രാണൻ തിരമാല കണക്കേ അകത്തെത്തി സകലതിലും വ്യാപിച്ച് അപ്രത്യക്ഷമാവുന്നു. വീണ്ടും ശ്വാസോച്ഛ്വാസം ആവർത്തിക്കുന്നു. സർവ്വം നിറയുന്നു. അപ്രത്യക്ഷമാവുന്നു. ആവർത്തിക്കുന്നു.
അമ്മേ എന്ന കരച്ചിലിൽ ഈ ഭാവം നാലാവും. അവനനവന്റെ ലോകം വിടരുകയായി. അത് അഞ്ചും ആറുമാവും. ഏഴും എട്ടും നിറയും. അങ്ങനെ പത്തായി മാറുന്ന അറിവിന്റെ........