ലോകം മുഴുവൻ വ്യാപിച്ചവൻ അങ്ങാകുന്നു, ഞാൻ അങ്ങയെ നമിക്കുന്നു | ദൈവദശകം 10

ജയിക്കുക മഹാദേവ ദീനാവനപരായണാ ജയിക്കുക ചിദാനന്ദാ ദയാസിന്ധോ ജയിക്കുക

ആത്മാനന്ദത്തിന്റെ രഥ്യയിൽ ജയിക്കാൻ നിന്റെ സ്മരണ വേണം എന്ന പ്രാർത്ഥനയിലാണ് നേരത്തേ തന്നെ. അവിടെ പക്ഷേ ഒന്നുകൂടി സംഭവിക്കുന്നുണ്ട്. ഭഗവാനെ പുകഴ്ത്തുന്നത് ഞങ്ങളാണ്. ഞാൻ എന്ന ഭാവം തോന്നാതാവുകയാണ്. അത് തോന്നുമ്പോഴോ? എല്ലാം ഞാൻ തന്നെ എന്നും തോന്നിത്തുടങ്ങി. അതിനാണ് ആനന്ദരൂപനായ ഹരിനാരായണനെ ഓർക്കുന്നതും പുകഴ്ത്തുന്നതും.

പരമമായ ഈശ്വരനെ ഓർത്താലോ? അന്ധതമസ്സു നിറഞ്ഞ ആസുര ലോകം ചകിതമായി ഓടിയകലുകയായി. ആ മഹാദേവനെ ഓർക്കുമ്പോൾ സർവ്വം നിറയുന്ന ആനന്ദത്തിലേക്കും നടക്കുകയായി. പരമമായ മഹിമ നിറഞ്ഞവനാണ് ആ ഈശ്വരൻ. ഈശാവാസ്യ ഉപനിഷത്തിൽ പറയുന്നതു പോലെ ആദ്യം മോഹിതരായ ആത്മഹന്താക്കളാണ് അതിൽ പോയിരുന്നത്. അവർ മരിച്ചതിന് തുല്യരായിരുന്നു. ഞാനെന്നും എന്റേത് എന്നുമുള്ള കേമത്തമായിരുന്നു ആ മായാവാരിധിയുടെ വിശേഷം. മനസ്സിൽ പരമമായ ഈശ്വരൻ നിറയുമ്പോൾ ആ കൂരിരുട്ടിനെ കീറിമുറിക്കുന്ന മഹാദ്യുതി വന്നെത്തുകയാണ്. ആ പ്രകാശത്തിൽ കണ്ണു തെളിയുമ്പോൾ പിന്നെ മായ അടുത്തെങ്ങും ഉണ്ടാവില്ല.

ആ മഹാദേവൻ ദീനാവനപരായണനാണ്. ദീനരെ രക്ഷിക്കുന്നതാണ് അവന്റെ വ്രതം. ഈ ദീനരോ? സിദ്ധാർത്ഥനെ ജ്ഞാനിയാക്കിയ രോഗവും വാർദ്ധക്യവും മരണവുമല്ല ഇവരുടെ ആധിവ്യാധികൾ. മറിച്ച് മഹാദേവനെ പ്രാപിക്കുന്നതിലെ പ്രതിബന്ധങ്ങളാണ്. പരമമായ സത്തയിലേക്ക് കടന്നെത്തുന്നതിനുള്ള തടസ്സങ്ങൾ. പരമമായ അറിവും ആനന്ദവും തേടുന്നതിലെ തടസ്സങ്ങൾ. ഞാൻ എന്നത് ഞങ്ങൾ ആയി പുകഴ്ത്താൻ തുടങ്ങുമ്പോൾ ആ വിനാശത്തിന്റെ അറിവിന് ക്ഷരം സംഭവിക്കുന്നു. അത് അമൃതമാവുന്നു.

ഞാനിൽനിന്ന് ഞങ്ങളിലേക്കുള്ള വളർച്ച നിസ്സഹായതയുടെ അറിവിൽ തുടങ്ങുന്നതാണ്. ഈ പ്രപഞ്ചരാശിയിലെ ധൂളീപ്രവാഹങ്ങളിലേക്ക് കൺതുറക്കുമ്പോൾ മാത്രം സാധ്യമാവുന്നത്. ഞാൻ........

© Mathrubhumi