നീ സത്യം ജ്ഞാനം ആനന്ദം നീ തന്നെ വർത്തമാനവും | ദൈവദശകം 08

നീ സത്യം ജ്ഞാനം ആനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ

പരമമായ ഈശ്വരനോട് പരമാവധി ചേർന്നു കഴിഞ്ഞാൽ സായൂജ്യമായി. ബ്രഹ്‌മപദത്തിലേക്ക് അടുക്കുന്നവൻ ആ സാക്ഷാത്ക്കാരത്തെ അനുഭവിക്കാൻ തുടങ്ങുമ്പോഴോ?
ആ പരമേശ്വരൻ തന്നെയാണ് സത്യം. അത് ജ്ഞാനവുമാണ്. അത് തന്നെയാണ് പരമാനന്ദവും. അത് കാലങ്ങളെ ഉല്ലംഘിക്കുന്നതാണ്. ദേശങ്ങളെ അപ്രസക്തമാക്കുന്നതുമാണ്.
അത് തീർത്തും ഔപനിഷദികവുമാണ്.

സത്യം എന്നത് സത്തയാണ്. അത് ഉണ്മയാണ്. ഊറ്റിയും വാറ്റിയും എടുക്കുന്ന ആത്യന്തികത്വം. അത് ഒന്നേ ഉണ്ടാവൂ. ഇന്ന് പറയുന്ന ആ സത്യം ഇന്നലെ പറഞ്ഞിട്ടുള്ളതാണ്. അത് നാളേയും പറയപ്പെടും. ഇന്നലേയും ഇന്നും നാളേയും അത് സത്യമായിത്തന്നെ തുടരുകയും ചെയ്യും. ഈ ഭൂഖണ്ഡത്തിലെ സത്യം മറ്റൊരു ഭൂഖണ്ഡത്തിൽ അസത്യമാവില്ല. ദേശത്തിന്റെ അതിരുകൾ മാറുന്നതിന് അനുസരിച്ച് സത്യത്തിന്റെ സ്വഭാവത്തിന് മാറ്റം സംഭവിക്കില്ല.

ജ്ഞാനത്തിന്റെ കാര്യവും ഇതു തന്നെയാണ്. പരമമായ ജ്ഞാനം കാലദേശങ്ങളുടെ അതിരുകളെ അതിവർത്തിക്കുന്നു. അഥവാ കാലത്തിനും ദേശത്തിനും അനുസരിച്ച് ഭേദപ്പെടുന്ന ജ്ഞാനം അജ്ഞാനമാണ്. അജ്ഞാനം അവിദ്യ തന്നെ. അത് മാറിയും മറിഞ്ഞും സംഭവിക്കും. അപ്പോൾ അത് മായ എന്നു വരുന്നു. മായാജാലത്തിൽനിന്ന് മുക്തനാവാത്തവന് ജ്ഞാനസാഗരത്തിൽ ആമഗ്നനാവാൻ കഴിയില്ല.

ഈ സത്യവും ജ്ഞാനവും അറിയുമ്പോൾ സംഭവിക്കുന്നതാണ് ആനന്ദം. ആ ആനന്ദം അറിഞ്ഞാൽ പിന്നെ ഈ ലോകമില്ല. ഈശ്വരനെ അറിയുന്നതിന്റെ ആനന്ദമാണത്. ചൈതന്യമഹാപ്രഭുവും ശ്രീരാമകൃഷ്ണനും അറിഞ്ഞ ആനന്ദമാണ് അത്. പ്രക്ഷീണമായ ജീവിതഘട്ടങ്ങളിലെ ആത്മാർപ്പണത്തിൽ നാമോരുത്തരും അൽപമാത്ര അറിയുന്ന ഈശ്വരസാന്നിദ്ധ്യം അതിന്റെ നൈമിഷാകാനുഗ്രഹമത്രേ.

ഈ ആനന്ദം വെറും സുഖമല്ല. സുഖം അനുഭവിക്കുന്നവന് ദുഃഖവും അനുഭവിക്കേണ്ടി വരും. സുഖം നൈമിഷികമാണ്. കാലദേശങ്ങൾക്ക് അനുസരിച്ച് അത് മാറും. തീർത്തും ഭൗതികമാണത്. മായാവിരചിതവും. സുഖദുഃഖങ്ങളുടെ........

© Mathrubhumi