menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

പിണറായിയെയും സിപിഎമ്മിനേയും ഇന്ദിര ഓർമ്മിപ്പിക്കുന്നത് | വഴിപോക്കൻ

10 0
04.06.2026

ഇന്ദിര ഗാന്ധിയിൽനിന്നു ചില പാഠങ്ങൾ പിണറായി വിജയന് പഠിക്കാനുണ്ട്. ഇക്കുറി ഇടതുമുന്നണി കേരളത്തിൽ നേരിട്ടതിന് തുല്ല്യമായ പരാജയമാണ് 1977-ൽ ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് അഭിമുഖീകരിക്കേണ്ടി വന്നത്. ജനത പാർട്ടിയുടെ മുന്നേറ്റത്തിൽ കോൺഗ്രസ് ഉത്തരേന്ത്യയിൽ തകർന്ന് തരിപ്പണമായി. കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിജയമാണ് അന്ന് കോൺഗ്രസിനെ പാർലമെന്റിൽ തീർത്തും നിഷ്പ്രഭമാവാതെ സംരക്ഷിച്ചത്. റായ്ബറേലിയിൽ ഇന്ദിരയും അമേത്തിയിൽ മകൻ സഞ്ജയ് ഗാന്ധിയും ദയനീയമായി പരാജയപ്പെട്ടു. കേരളത്തിലെ ഏതെങ്കിലും ലോക്സഭാ സീറ്റിൽനിന്നു മത്സരിക്കണമെന്ന ബുദ്ധി ഇന്ദിരയ്ക്ക് ഉപദേശിക്കാൻ അന്ന് ഒരു കെ.സി. വേണുഗോപാൽ ഉണ്ടായിരുന്നില്ല. പിണറായിക്കും മരുമകൻ റിയാസിനും ഈ ദുരന്തമുണ്ടായില്ലെങ്കിലും സിപിഎമ്മിന്റെ തകർച്ച സമാനമായിരുന്നു.

തിരഞ്ഞെടുപ്പിൽ ജനം തിരസ്‌കരിച്ചതിനാൽ ഇന്ദിരയ്ക്ക് പാർലമെന്റിലെത്താനായില്ല. അതുകൊണ്ട് ലോക്സഭയിൽ പ്രതിപക്ഷനേതാവായത് വൈ.ബി. ചവാനായിരുന്നു. അടുത്ത അവസരത്തിൽതന്നെ ചിക്കമഗലൂരിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അധികം താമസിയാതെ ഇന്ദിരയെ അവകാശലംഘനത്തിന്റെ പേരിൽ പാർലമെന്റിൽനിന്നു പുറത്താക്കി. ഇതിനിടയിൽ കോൺഗ്രസ് പിളരുകയും ഇന്ദിര കോൺഗ്രസ് രൂപം കൊള്ളുകയും ചെയ്തു. ഇടക്കാലത്ത് സി.എം. സ്റ്റീഫനും ലോക്സഭയിൽ പ്രതിപക്ഷ നേതാവായി. ഒരിക്കൽ പോലും ഔദ്യോഗികമായി പ്രതിപക്ഷ നേതാവായിരുന്നില്ലെങ്കിലും എല്ലാ അർത്ഥത്തിലും ആ കാലത്ത് കോൺഗ്രസിന്റെ നേതാവ് ഇന്ദിര തന്നെയായിരുന്നു.

അനിതരസാധാരണമായ ഇച്ഛാശക്തി കൊണ്ടാണ് ഇന്ദിര ആ തകർച്ചയിൽനിന്നു കരകയറിയത്. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ ഇന്ദിരയുടെ പ്രതിച്ഛായക്കേൽപിച്ച ക്ഷതം വളരെ വലുതായിരുന്നു. നെഹ്രുവിനെപ്പോലൊരു ജനാധിപത്യവാദിയുടെ മകൾ ഏകാധിപത്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നത് ഇന്ത്യയും ലോകവും ഞെട്ടലോടെയാണ് കണ്ടത്. ഇന്ദിരാ സർക്കാരിന്റെ വഴിവിട്ടുള്ള കളികളുമായി തുലനം ചെയ്യാൻ പറ്റില്ലെങ്കിലും പിണറായി വിജയനും വിനയായത് ഏകാധിപത്യ പ്രവണതയും സ്വജനപക്ഷപാതവുമാണ്. അഴിമതിയുടെയും ഏകാധിപത്യത്തിന്റെയും നിഴലുകൾ ചൂഴ്ന്നുനിൽക്കെ ഇന്ദിരയുടെ രാഷ്ട്രീയമരണം എഴുതിയവർ നിരവധിയായിരുന്നു.

പക്ഷേ, ഇന്ദിര തിരിച്ചുവന്നു. വെറും മൂന്നു കൊല്ലത്തിനപ്പുറം 1980-ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ 353 സീറ്റുകൾ സ്വന്തമാക്കിക്കൊണ്ടാണ് ഇന്ദിരയും കോൺഗ്രസും ഉജ്ജ്വലമായി തിരികെവന്നത്. അതിന്റെ തുടക്കം 1977 ഓഗസ്റ്റിൽ ബിഹാറിലെ ബെൽച്ചിയിൽനിന്നായിരുന്നു. ആ വർഷം മെയിപറ്റ്ന ജില്ലയിലുള്ള ബെൽച്ചി എന്ന ഗ്രാമത്തിൽ സ്ഥലത്തെ പ്രബല സമുദായക്കാരായ കൂർമ്മികൾ എട്ട് ദളിതരെ അടക്കം 11 പേരെ വെടിവെച്ചു കൊന്നു. അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ ദളിതർ സംഘടിക്കാൻ തുടങ്ങിയതാണ് ഭൂവുടമകളായ കൂർമ്മികളെ പ്രകോപിപ്പിച്ചത്. അതിദാരുണമായ കൂട്ടക്കൊലയായിരുന്നു ബെൽച്ചിയിലേത്. പക്ഷേ, പ്രധാനമന്ത്രി മൊറാർജിയും ആഭ്യന്തര മന്ത്രി ചരൺ സിങ്ങും ഇതൊരു ഗ്യാങ് യുദ്ധമായാണ് കണ്ടത്.

എന്നാൽ, ഇന്ദിര അങ്ങിനെ ആയിരുന്നില്ല. ബെൽച്ചിയുടെ നിലവിളി ഇന്ദിര കേട്ടു. നീതി കിട്ടാതെ അലയുന്ന ബെൽച്ചിയിലെ ദളിതരുടെ അടുത്തേക്ക് പോകാൻ ഇന്ദിര തീരുമാനിച്ചു. ഓഗസ്റ്റിൽ കൊടുംമഴയത്തായിരുന്നു യാത്ര. ഇടയ്ക്കുവെച്ച് ജീപ്പ് കേടായപ്പോൾ ഇന്ദിര വണ്ടിയിൽനിന്ന് ഇറങ്ങിനടന്നു. സാരി മുട്ടിനുമേൽ കയറ്റിവെച്ച് ചെളിവെളളത്തിലൂടെ നടക്കുന്ന ഇന്ദിരയെ കണ്ട് സംഘത്തിലുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജയ് വെളിച്ചതായി ഒരു ദൃക്സാക്ഷി പിന്നീട് എഴുതിയിരുന്നു. വഴി വളരെ മോശമാണെന്നും യാത്രയ്ക്ക് ആനയെ........

© Mathrubhumi