പിക്കാസോ രണ്ടെണ്ണം അടിച്ച് വരച്ചപോലുണ്ട്; പേര് 'ക്യാപ്ച', കുരങ്ങ് കളിപ്പിക്കുന്ന സൈബര്‍ സര്‍ക്കസുകൾ
പ്രതീകാത്മക ചിത്രം
ടെക്‌നോളജിയുടെ ലൂപ്‌ഹോൾ ഉപയോഗിച്ച് കാര്യം സാധിക്കാന്‍ മല്ലൂസിനെക്കാള്‍ മിടുക്കന്മാര്‍ വേറയില്ല. പണ്ട് കോയിന്‍ ടെലഫോണ്‍ ബൂത്ത് എന്നൊരു ഏര്‍പ്പാടുണ്ടായിരുന്നു. മണിച്ചിത്രത്താഴ് സിനിമയൊക്കെ റീലീസാകുന്ന സമയത്ത് ഈ ഫോണൊക്കെ സര്‍വ്വ സാധാരണമായിരുന്നു. ഒരു രൂപ നാണയമിട്ടാലാണ് ഫോണ്‍ വിളി സാധ്യമാകുക. വിശന്ന വയറും പ്രണയ മൂഡുമായി നടക്കുന്ന ഓട്ടക്കീശക്കാരായ മല്ലൂ യൂത്തിന്റെ കയ്യിലെവിടെയാണ് കാശ്. കോയിന്‍ ഇട്ടില്ലേലും നമ്പര്‍ ഡയല്‍ ചെയ്യാം. കണക്ടാകും. പക്ഷേ മറുതലയ്ക്കല്‍ നിന്ന് സംസാരിക്കുന്നത് കേള്‍ക്കാന്‍ കഴിയില്ല. നമ്മള്‍ ലൂപ് ഹോള്‍ കണ്ടുപടിച്ചു. റീസീവര്‍ തലതിരിച്ചുപിടിച്ചാല്‍ മതി.
പണ്ട് എറ്റിഎമ്മില്‍ നിന്ന് പണം ഡിസ്‌പേന്‍സ് ആയിട്ട് നമ്മള്‍ നിശ്ചിത സമയത്തിനകം എടുത്തില്ലേല്‍ അത് തിരികെ മെഷിനില്‍ പോകുമായിരുന്നു. പണം പുറത്തേക്ക് വരുമ്പോള്‍ മാത്രമേ മെഷിന്‍ അത് റീഡ് ചെയ്ത് അത്രയും തുക അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യുകയുള്ളൂ. തിരികെ പോകുമ്പോള്‍ മെഷിന്‍ റീഡ് ചെയ്യില്ല. പകരം പുറത്തേക്ക് പോയ അത്രയും പണം തിരികെ വന്നതായി കണക്കാക്കി അത്രയും തുക അക്കൌണ്ടില്‍ ക്രഡിറ്റ് ചെയ്യും. ഇത് മനസിലാക്കിയ മല്ലൂസ് 5000 രൂപ പിന്‍വലിച്ചിട്ട് ട്രേയില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം 4000 രൂപമാത്രം എടുക്കും. ആയിരം രൂപ ട്രേയില്‍ തന്നെ ഉണ്ടാകും. കുറച്ചുകഴിയുമ്പോള്‍ ട്രേയില്‍ നിന്ന് ആ പണം തിരികെ പോകും. അക്കൗണ്ടില്‍ അയ്യായിരം രൂപയും തിരികെ കേറും. നാലായിരം രൂപ നമുക്ക് കിട്ടി. എങ്ങനെയുണ്ട്. ഇത് വളരെ വൈകിയാണത്രേ ബാങ്കുകള്‍ക്ക് മനസിലായത്. അതേത്തുടര്‍ന്നാണ് നോട്ട് തിരികെ പോകുന്ന ഏര്‍പ്പാട് നിര്‍ത്തിയത് എന്ന് പറയപ്പെടുന്നു.
ട്രെയിനില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുമായി യാത്ര ചെയ്യുന്ന മല്ലൂസ് റ്റിറ്റിആര്‍ പരിശോധനയ്ക്ക വന്നില്ലേല്‍ അവസാന സ്റ്റേഷന്‍ എത്തും മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പൈസ വസൂലാക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. അതറിഞ്ഞതോടെയാണത്രേ റെയില്‍വേ ട്രയിന്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യം നിര്‍ത്തലാക്കിയത്. ഇനി സുരക്ഷയുടെ കാര്യം വന്നാലോ. അതും അനുസരിക്കാന്‍ നമ്മള്‍ മല്ലൂസിന് വലയി മടിയാണ്.
ബൈക്കോടിക്കുമ്പോള്‍ അപകടത്തില്‍പെട്ട് തലതെറിക്കാതിരിക്കാന്‍ ഹെല്‍മെറ്റ് വെക്കണം എന്ന് പറയുമ്പോള്‍ നമുക്കൊക്കെ എന്നാ ഒരു ഇതാ. ഹെല്‍മെറ്റ് വെക്കാതെ പോലീസിനെ വെട്ടിച്ച്........
