നൊമ്പരമായി അവശേഷിക്കുന്ന 'ജടായു', എനിക്ക് നഷ്ടപ്പെട്ട വേഷം; പിന്നെ സ്വപ്നം മുളച്ച ഡെവിൾ മൗണ്ടനും
രാജീവ് അഞ്ചലിനൊപ്പം ജടായൂ പാറയിൽ
'ജടായുപ്പാറ'. അങ്ങനെയൊരു സിനിമയുണ്ടോ എന്നായിരിക്കും സംശയം. അങ്ങനെയൊരു സിനിമ ഇതുവരെ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. ഒരിക്കലും നിര്‍മിച്ചിട്ടില്ലാത്ത ആ സിനിമയെപ്പറ്റിയാണ് ഇത്തവണ പറയുന്നത്.
ജടായുപ്പാറയില്‍ ഒരു ശില്പം നിര്‍മിക്കുക എന്ന ആശയം രാജീവ് അഞ്ചലിന്റെ മനസ്സില്‍ ആദ്യമായി രൂപപ്പെട്ടത് കാലിഫോര്‍ണിയയില്‍വച്ചാണ്. ഞങ്ങളൊന്നിച്ച് സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിന്റെ തീരങ്ങളിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ 'മൗണ്ട് ഡയാബ്ലോ'യിലേക്ക് ഒരിക്കല്‍ ഒരു യാത്ര പോയിരുന്നു. ആ പര്‍വതം വര്‍ഷങ്ങളായി എന്നെ ആകര്‍ഷിച്ചിരുന്നതിനാലാണ് രാജീവിനെ അങ്ങോട്ട് കൊണ്ടുപോയത്. 'ഡെവിള്‍ മൗണ്ടന്‍' അല്ലെങ്കില്‍ 'ചെകുത്താന്‍കുന്ന്' എന്നാണ് മൗണ്ട് ഡയാബ്ലോ എന്ന സ്പാനിഷ് പദത്തിന്റെ അര്‍ത്ഥമെന്ന് അറിയാമായിരുന്നു. 1800-ല്‍ സ്‌പെയിന്‍കാരാണ് ആദ്യമായി ഈ മലനിരകള്‍ കീഴടക്കിയത്. മുന്‍പേ പോയവരൊക്കെ വഴിതെറ്റി എങ്ങുമെത്താതെ തിരിച്ചുവന്നു. ഇരുട്ടില്‍ പല വിചിത്രരൂപങ്ങളും വഴിയില്‍ക്കണ്ടു എന്നവര്‍ കഥകള്‍ കെട്ടിച്ചമച്ചു. അതിനാല്‍ അവരിട്ട പേരാണ് ചെകുത്താന്‍കുന്ന് എന്നത്. എന്റെ ആദ്യത്തെ നോവലിന് 'ഭൂതത്താന്‍കുന്ന്' എന്നു പേരിടാനുള്ള കാരണവും ഈ മലനിരകള്‍ തന്നെയാണ്. എന്റെ വീടിന്റെ ജനാലയില്‍ക്കൂടി നോക്കിയാല്‍ വ്യക്തമായിക്കാണുന്ന ഈ ചെകുത്താന്‍കുന്നിലേക്കുള്ള ഒരു യാത്രയാണ് ഈ പുസ്തകമെന്നു പറയാം. സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടല്‍ത്തീരങ്ങളില്‍ മഞ്ഞു വീഴുന്ന ഒരേയൊരു കുന്നിന്‍പുറം ഇതാണ്.
ഏകദേശം നാലായിരം അടി ഉയരമുള്ള ഈ മലയുടെ മുകളില്‍ നിന്നാല്‍ ചുറ്റുപാടുമുള്ള ചെറുമലനിരകളും പട്ടണങ്ങളും താഴ്വരകളും വളരെ ദൂരെ, പസഫിക് സമുദ്രവും ഇടകലര്‍ന്നുള്ള വിസ്മയകരമായ കാഴ്ച കാണാം. ഇപ്പോള്‍ ഇവ വ്യക്തമായി കാണുന്നതിന് ഒരു ടവറും അതിനോടനുബന്ധിച്ച് ഇതിന്റെ ചരിത്രം ചിത്രങ്ങളിലും എഴുത്തുകളിലുമായി പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു മ്യൂസിയവുമുണ്ട്. ഇന്ന് ഈ പ്രദേശത്തെ കാലിഫോര്‍ണിയ സ്റ്റേറ്റ് പാര്‍ക്കായി പ്രഖ്യാപിക്കുകയും........





















Toi Staff
Sabine Sterk
Gideon Levy
Penny S. Tee
Mark Travers Ph.d
John Nosta
Daniel Orenstein
Beth Kuhel