വിമാനാപകടത്തിൽ കത്തിക്കരിഞ്ഞ റാണിചന്ദ്രയുടെ മൃതദേഹത്തിനൊപ്പം ആ സമ്മാനം കൂടി ഉണ്ടായിരിക്കുമോ?
റാണി ചന്ദ്ര, ത്യാഗരാജൻ
അറുപതുകളുടെ അവസാനമാണ് സംവിധായകന്‍ എം കൃഷ്ണന്‍ നായര്‍ ആ പുതുമുഖനടിയെ ത്യാഗരാജന് പരിചയപ്പെടുത്തിയത്. 'നല്ല കഴിവുള്ള കുട്ടിയാണ്. നമ്മുടെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.' സോണി പിക്‌ച്ചേഴ്‌സിന്റെ 'അഞ്ചു സുന്ദരികള്‍' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന മദിരാശിയിലെ സത്യാ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൃഷ്ണന്‍ നായരുടെ ആ പരിചയപ്പെടുത്തല്‍. കൊച്ചി സ്വദേശിയായ ചന്ദ്രന്റെയും കാന്തിമതിയുടെയും മകള്‍ റാണിചന്ദ്രയെ ത്യാഗരാജന്‍ പരിചയപ്പെടുന്നത് അവിടെവെച്ചാണ്. കേരളത്തില്‍ നടന്ന ആദ്യത്തെ സൗന്ദര്യറാണി മത്സരത്തില്‍ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട റാണിചന്ദ്ര മികച്ച നര്‍ത്തകികൂടിയായിരുന്നു. സത്യന്‍ നായകനായ 'പാവപ്പെട്ടവള്‍' എന്ന ചിത്രത്തിലൂടെ യായിരുന്നു റാണിയുടെ തുടക്കം. ടൈറ്റില്‍ കാര്‍ഡില്‍ റാണിചന്ദ്ര എന്ന പേരിന് പകരം 'മിസ് കേരള' എന്നായിരുന്നു പ്രത്യക്ഷപ്പെട്ടത്.
രണ്ടാമത്തെ ചിത്രമായിരുന്നു പ്രേംനസീറും ജയഭാരതിയും നായികാനായകന്മാരായ അഞ്ചുസുന്ദരികള്‍. ഇതില്‍ റാണിചന്ദ്രയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ചെറിയ വേഷങ്ങളായിരുന്നു തുടക്കക്കാലത്ത് ലഭിച്ചിരുന്നത്. ഏതുവേഷവും ഭംഗിയായി അവതരിപ്പിക്കാനുള്ള കഴിവും സൗന്ദര്യവുമുണ്ടായിട്ടും സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ ഒട്ടേറെ അഗ്‌നി പരീക്ഷണങ്ങളെ അതിജീവിക്കേണ്ടതായിവന്നു റാണിചന്ദ്രയ്ക്ക്. സിനിമയിലെ കള്ളത്തരങ്ങളും ചതിക്കുഴികളുമൊക്കെ തിരിച്ചറിയാന്‍ റാണിയ്ക്ക് കഴിഞ്ഞിരുന്നില്ല. അത്രയേറെ നിഷ്‌കളങ്കയായിരുന്നു അവരെന്ന് ത്യാഗരാജന്‍ ഓര്‍ക്കുന്നു. അഥവാ അത്തരം ചതിക്കുഴി കളെപറ്റിയോ, കാപട്യം നിറഞ്ഞ മുഖങ്ങളെ ക്കുറിച്ചോ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാന്‍ പറ്റുന്ന വിധത്തില്‍ ഒരു രക്ഷകനും റാണിക്ക് സിനിമയില്‍ ഇല്ലാതെപോയി. ഒഴുക്കിനെതിരെ നീന്താനാവാതെ, സിനിമയിലെ കളികളെല്ലാം സ്വയം തിരിച്ചറിഞ്ഞ് ഒടുവില്‍, ഒഴുക്കിനൊപ്പം നീന്താന്‍ റാണിചന്ദ്ര തീരുമാനിച്ചു. അതവരുടെ കരിയറിനെ പെട്ടന്നാണ്........
© Mathrubhumi
