'എന്നെ തകര്‍ത്തത് മദ്യമാണ്, അതുണ്ടാക്കിയ നഷ്ടങ്ങള്‍ എത്ര വലുതാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്'
കൊട്ടാരക്കര ശ്രീധരൻ നായർ മൈ ഡിയർ കുട്ടിച്ചാത്തനിൽ (ഇടത്ത്), പി.ജെ. ആന്റണി നിർമാല്യത്തിൽ (വലത്ത്)
അറുപത്തിയാറ് വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ നാലു തലമുറയിലെ പ്രഗത്ഭരായ അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തില്‍ ത്യാഗരാജന് ആരാധന തോന്നിയത് രണ്ടു നടന്മാരോടാണ്. രണ്ടുപേരും നാടകത്തിന്റെ ശക്തമായ പിന്‍ബലമുള്ളവര്‍, അഭിനയകലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചവര്‍. അഭിനയത്തില്‍ ജീവിക്കുകയും ജീവിതത്തില്‍ ഒരുതരിപോലും അഭിനയിക്കാതെ പോകുകയും ചെയ്തവര്‍. കൊട്ടാരക്കര ശ്രീധരന്‍ നായരും പി.ജെ. ആന്റണിയും! സ്റ്റണ്ട് മാസ്റ്ററായി ത്യാഗരാജന്‍ തുടക്കം കുറിക്കുമ്പോള്‍ സിനിമയില്‍ അതിരും എതിരുമില്ലാത്ത നടന്മാരാണ് കൊട്ടാരക്കരയും പി.ജെ. ആന്റണിയും. സിനിമ നല്‍കിയ ആ സൗഹൃദങ്ങളില്‍ ഉപാധികളൊന്നുമില്ലായിരുന്നു. ത്യാഗരാജനെന്ന മനുഷ്യനെ അറിഞ്ഞ് സ്‌നേഹിച്ചവരായിരുന്നു ആ മഹാനടന്മാര്‍. അപകടകരമല്ലാത്ത ആക്ഷന്‍ സീനുകളില്‍ മാത്രമേ കൊട്ടാരക്കരയെയും പി.ജെ. ആന്റണിയെയും ത്യാഗരാജന്‍ പങ്കെടുപ്പിച്ചിരുന്നുള്ളൂ. അതും അനിവാര്യമാണെങ്കില്‍ മാത്രം.
'ചെമ്മീന്‍' സിനിമ എത്ര തവണ കണ്ടിട്ടുണ്ടെന്ന് ത്യാഗരാജനറിയില്ല. ആ സിനിമയിലേക്ക് ത്യാഗരാജനെ പിന്നെയും പിന്നെയും കൊണ്ടെത്തിച്ചത് ചെമ്പന്‍കുഞ്ഞാണ്. കൊട്ടാരക്കര ജ്വലിപ്പിച്ചു നിര്‍ത്തിയ കഥാപാത്രം. പതിറ്റാണ്ടുകള്‍ക്കിപ്പുറവും പ്രേക്ഷകരുടെ മനസ്സില്‍ നിന്നിറങ്ങിപ്പോവാത്ത ഭാവഗരിമ!. മദ്രാസ്സിലെ സ്വാമീസ് ലോഡ്ജില്‍ വെച്ച് ത്യാഗരാജനെ കാണുമ്പോഴെല്ലാം കൊട്ടാരക്കര ഇടറിയ വാക്കുകളില്‍ ചോദിക്കും.
'നീ ചെമ്പന്‍കുഞ്ഞിനെ മറന്നോ ത്യാഗരാജാ...' തലേന്ന് രാത്രിയിലെ മദ്യപാനത്തിന്റെ വിട്ടുമാറാത്ത ലഹരിയിലായിരിക്കും കൊട്ടാരക്കരയുടെ ചോദ്യം. അടിമുടി അഭിനേതാവുമ്പോഴും പച്ചയായ മനുഷ്യനായിരുന്നു കൊട്ടാരക്കര. ആ മനുഷ്യത്വത്തിന്റെ ആഴങ്ങള്‍ എത്രയോവട്ടം ത്യാഗരാജന്‍ കണ്ടതുമാണ്.
ടികെ പരീക്കുട്ടി നിര്‍മ്മിച്ച് എസ്.എസ് രാജന്‍ സംവിധാനം ചെയ്ത് ത്യാഗരാജന്‍ സംഘട്ടന സംവിധാനസഹായിയായി പ്രവര്‍ത്തിച്ച കൊട്ടാരക്കരയുടെ വലിയൊരു ചിത്രമായിരുന്നു 'കുഞ്ഞാലി മരയ്ക്കാര്‍'. പ്രേംനസീറും പി.ജെ. ആന്റണിയുമൊക്കെ അഭിനയിച്ചെങ്കിലും ടൈറ്റില്‍ കഥാപാത്രമായ കുഞ്ഞാലി മരയ്ക്കാരായി നിറഞ്ഞാടിയത് കൊട്ടാരക്കര തന്നെ. പുലികേശി ഫൈറ്റ് മാസ്റ്ററായ പല സിനിമകളുടെ സെറ്റില്‍ വെച്ചും കൊട്ടാരക്കരയെ ത്യാഗരാജന്‍ കണ്ടിട്ടുണ്ടെങ്കിലും അടുത്ത പരിചയമാകുന്നത് മരയ്ക്കാരുടെ ചിത്രീകരണ വേളയിലാണ്. ശബ്ദം കൊണ്ടും ഭാവം കൊണ്ടും ആകാര സൗഷ്ടവം കൊണ്ടും ചരിത്ര കഥാപാത്രങ്ങള്‍ക്ക് മിഴിവേകാന്‍ കൊട്ടാരക്കരയോളം തലയെടുപ്പുള്ള ഒരു നടന്‍ അക്കാലത്ത് മലയാളത്തിലുണ്ടായിരുന്നില്ല എന്നത് ത്യാഗരാജന്റെ അനുഭവം. 'വേലുത്തമ്പി ദളവ'യായും 'പഴശ്ശിരാജ'യായുമൊക്കെ തിരശീലയില്‍ പ്രകമ്പനം സൃഷ്ടിച്ച........
© Mathrubhumi
