'ലാൽ ഒന്നും ആലോചിക്കേണ്ട, മാഷെ വിചാരിച്ച് തുടങ്ങിക്കോ'; മോഹൻലാൽ മുണ്ട് മാടിക്കുത്തി നിന്നു
മോഹൻലാൽ വരവേൽപ്പിൽ, ജയൻ ശരപഞ്ജരത്തിൽ
ജിപി ഫിലിംസിന്റെ ബാനറിൽ ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരത്തിലെ ക്ലൈമാക്സ് ഫൈറ്റിന്റെ ചിത്രീകരണം ആന്ധ്രയിലെ ഒരു കൂറ്റൻ പാറക്കെട്ടിൽ നടക്കാൻ പോകുകയാണ്. സംവിധായകന്റെ നിർദ്ദേശപ്രകാരം ജയനും സത്താറും ചേർന്നുള്ള അത്യുഗ്രൻ സംഘട്ടനം ത്യാഗരാജൻ നേരത്തെ കമ്പോസ് ചെയ്തു വെച്ചിരുന്നെങ്കിലും
ഐവി ശശിയുടെ 'കാളി'യുടെ സംഘട്ടനരംഗങ്ങൾ പൂർത്തീകരിക്കാതെ ത്യാഗരാജന് ഹരിഹരന്റെ ലൊക്കേഷനിലെത്താനാകുമായിരുന്നില്ല. ആ പ്രയാസം ത്യാഗരാജൻ ഹരിഹരനെ അറിയിക്കുന്നത് അവസാന നിമിഷത്തിലാണ്. സംഘട്ടന സംവിധായകനില്ലാതെ എങ്ങനെ ഫൈറ്റ് ചിത്രീകരിക്കും എന്ന ആശങ്കയിലായിരുന്നു ഹരിഹരനും സംഘവും. ഒടുവിൽ, സംവിധായകൻ പാക്കപ്പ് പറഞ്ഞപ്പോൾ ജയൻ ഹരിഹരന്റെ അരികിലെത്തി.
'സാർ, ഷൂട്ടിംഗ് നിർത്തി വെക്കേണ്ട. അനുവദിക്കുകയാണെങ്കിൽ ക്ലൈമാക്സ്ഫൈറ്റ് ഞാൻ കമ്പോസ് ചെയ്യാം. സാറ് ഷോട്ടുകളെടുത്താൽ മതി.' ഹരിഹരന് ജയനിൽ അത്രയേറെ വിശ്വാസമായിരുന്നു. 'എന്നാൽ നമുക്ക് തുടങ്ങാം. ഷൂട്ടിങ് സംഘം പാറപ്പുറത്തേക്ക് കയറി. വളരെ നാച്വറലായുള്ള സംഘട്ടനമായിരുന്നു ജയൻ മനസ്സിൽ രൂപപ്പെടുത്തിയത്. ആദ്യത്തെ ഷോട്ട് എടുത്തപ്പോൾ തന്നെ ഹരിഹരൻ ഒകെ പറഞ്ഞു. പാറക്കെട്ടിൽ നിന്ന് ചാടിയും മറിഞ്ഞും മലയാള സിനിമയുടെ അന്നുവരെ ദൃശ്യമല്ലാത്ത ഫൈറ്റ്. ഓരോ ഷോട്ട് എടുക്കുമ്പോഴും ഹരിഹരൻ സന്തോഷിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ചിത്രീകരണം കഴിഞ്ഞപ്പോൾ ഹരിഹരൻ മനസ്സിൽ........
© Mathrubhumi
