സിൽക്ക് സ്മിത പറഞ്ഞു: 'എനിക്ക് ജീവിതം നഷ്ടപ്പെട്ടപോലെ തോന്നുന്നു, അവർക്ക് വേണ്ടത് എന്റെ സ്നേഹമല്ല'
സിൽക്ക് സ്മിത (Photo: ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്)
ചെന്നൈയിലെ വിതഗംപാക്കത്തിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം കറുത്ത് മെലിഞ്ഞ ഒരു പെൺകുട്ടിയുടെ രൂപം ത്യാഗരാജന്റെ മനസ്സിലേക്ക് കടന്നുവരും. നാൽപ്പത്തിയഞ്ചു വർഷം മുൻപുള്ള ഒരോർമ്മയുടെ തുടർച്ചയാണത്. സാവിത്രിയെപ്പോലെ അഭിനയിക്കണം പ്രശസ്തയാകണം എന്നൊക്കെ മോഹിച്ച് എഴുപതുകളുടെ അവസാനം ആന്ധ്രപ്രദേശിലെ ഏളൂർ എന്ന കുഗ്രാമത്തിൽ നിന്ന് മദ്രാസിലേക്ക് വണ്ടികയറിയതായിരുന്നു അവൾ. സിനിമാ നടിയാകാനുള്ള ഗ്ലാമറോ ശരീരഘടനയോ അവൾക്കുണ്ടായിരുന്നില്ല. എന്നിട്ടും നിശ്ചയദാർഢ്യമൊന്നുകൊണ്ട് മാത്രം പ്രേക്ഷകരെ വശീകരിക്കുന്ന ഒരു താരപദവിയിലേക്കുയരാൻ അവൾക്ക് കഴിഞ്ഞു. ഒരുപക്ഷേ, ആഗ്രഹിച്ചത് അങ്ങനെയായിരുന്നില്ലെങ്കിൽ പോലും.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ 'അങ്ങാടി'യുടെ ചിത്രീകരണം കോഴിക്കോട്ട് നടക്കുമ്പോൾ സംവിധായകൻ ഐവി ശശിയാണ് വിജയലക്ഷ്മിയെന്ന ഇരുപതുകാരിയെ ത്യാഗരാജന് പരിചയപ്പെടുത്തിയത്. സിനിമയ്ക്ക് വേണ്ടി പേര് സ്മിത എന്നാക്കിയിരുന്നു. അംബികയുടെയും സുരേഖയുടെയുമൊക്കെ നിഴൽപറ്റിയുള്ള കൂട്ടുകാരി എന്നതിനപ്പുറം അങ്ങാടിയിലെ വേഷം അത്രയേറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നില്ല. തുടർന്ന് ശശിയുടെ 'കരിമ്പന'യിലും സ്മിതയ്ക്ക് അവസരം ലഭിച്ചു. ആ വേഷം പിൽക്കാലത്ത് സ്മിത അവതരിപ്പിച്ച മാദകത്വം നിറഞ്ഞുതുളുമ്പുന്ന കഥാപാത്രങ്ങളിലേക്കുള്ള തുടക്കങ്ങളിലൊന്നായി. 'വണ്ടിച്ചക്രം'എന്ന ചിത്രത്തിലെ 'സിൽക്ക്' എന്ന ബാർ ഗേളിന്റെ വേഷം സ്മിതയെ പ്രശസ്തയാക്കി. അതിൽപ്പിന്നെ സ്മിത അറിയപ്പെട്ടത് സിൽക്ക് സ്മിതയായിട്ടാണ്. വശ്യമായ നോട്ടവും മാദകമായ ശരീരവടിവും കൊണ്ട് സ്മിത യുവമനസ്സുകളിൽ പടർന്നുകയറി.
എൺപതുകളിലെ ആക്ഷൻ ചിത്രങ്ങളിലൂടെയാണ് വിജയലക്ഷ്മിയെന്ന സിൽക്ക് സ്മിതയെ ത്യാഗരാജൻ അടുത്തറിഞ്ഞത്. ഡാൻസ് രംഗങ്ങളിൽ കാഴ്ചവെച്ച വശ്യത സംഘട്ടനരംഗങ്ങളിലും പ്രകടിപ്പിക്കാൻ സ്മിതയ്ക്ക് കഴിഞ്ഞു. സിനിമയിൽ ഫൈറ്റ്........
© Mathrubhumi
