നമ്പ്യാരുടെ ശരീരത്തിൽ കുത്തേൽക്കുന്നതിന് സെക്കൻഡുകൾക്ക് മുൻപ് ത്യാഗരാജൻ ബാലൻ കെ നായരെ പിടിച്ചുമാറ്റി
ബാലൻ കെ നായർ, എം.എൻ. നമ്പ്യാർ (Photo: മാതൃഭൂമി ആർക്കൈവ്സ്)
മഞ്ഞേരി നാരായണൻ നമ്പ്യാർ എന്ന എം എൻ നമ്പ്യാരെ ത്യാഗരാജൻ അറിഞ്ഞു തുടങ്ങുന്നത് പുലികേശിയുടെ സഹായിയായി പ്രവർത്തിക്കുന്ന കാലത്താണ്. എംജിആറിന്റെയും ശിവാജി ഗണേശന്റെയും ചിത്രങ്ങളിലെ മാത്രമല്ല മിക്ക തമിഴ് സിനിമകളിലെയും വില്ലൻ അക്കാലത്ത് എം എൻ നമ്പ്യാരായിരുന്നു. എത്ര കണ്ടിട്ടും പ്രേക്ഷകർ നമ്പ്യാരെ വെറുത്തില്ല. കഥാപാത്രവുമായി അത്രയേറെ ഇഴുകിച്ചേർന്ന് അഭിനയിച്ച നമ്പ്യാർ യഥാർത്ഥ ജീവിതത്തിൽ അത്രമേൽ നിഷ്കളങ്കനുമായിരുന്നു. മലയാളത്തിൽ ത്യാഗരാജനൊരുക്കിയ സംഘട്ടനങ്ങളിൽ എം എൻ നമ്പ്യാർ അഭിനയിച്ച രണ്ട് പ്രധാന സിനിമകളായിരുന്നു 'തച്ചോളി അമ്പു'വും 'മാമാങ്ക'വും. വാൾപ്പയറ്റും കുതിരയോട്ടവുമൊക്കെയായി തീപാറുന്ന സംഘട്ടനങ്ങളാൽ നിറഞ്ഞ ചിത്രമായിരുന്നു രണ്ടും. തച്ചോളി അമ്പുവിൽ പ്രേംനസീറിനോടായിരുന്നു നമ്പ്യാർ ഏറ്റുമുട്ടിയതെങ്കിൽ മാമാങ്കത്തിൽ ബാലൻ കെ നായരോടായിരുന്നു ആ കൊമ്പുകോർക്കലേറെയും.
മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ തച്ചോളി അമ്പുവിന്റെ ചിത്രീകരണകാലത്താണ് നമ്പ്യാരും ബാലൻ കെ നായരും തമ്മിൽ അടുക്കുന്നത്. സിനിമയിൽ കൊടിയവില്ലന്മാരാണെങ്കിലും ജീവിതത്തിൽ രണ്ടുപേരും നിഷ്‌ക്കളങ്കരാണെന്നത് അടുത്ത് പരിചയമുള്ളവർക്കെല്ലാം വ്യക്തമായി അറിയുന്ന കാര്യമാണ്. പക്ഷേ, ആ നിഷ്കളങ്കത ഫൈറ്റ് സീനിൽ മിക്കപ്പോഴും മറന്നുപോയത് ബാലൻ കെ നായരാണ്.
'മാമാങ്ക'ത്തിന്റെ ചിത്രീകരണം ഭാരതപ്പുഴയുടെ തീരത്തും പരിസരങ്ങളിലുമായി നടക്കുന്ന കാലം. ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റിൽ പ്രേംനസീറിനും ജയനും ബാലൻ കെ നായർക്കുമൊപ്പം നമ്പ്യാരുമുണ്ട്. സ്റ്റണ്ട് സ്വീക്വൻസുകൾ ത്യാഗരാജൻ വിശദീകരിച്ചു. അതുവരെ കസേരയിലിരുന്ന് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചിരുന്ന ബാലൻ കെയും നമ്പ്യാരും വാളും........
© Mathrubhumi
