'ഈ കാല് കൊണ്ട് സിനിമയിൽ എത്രപേരെ നീ ചവിട്ടിച്ചിട്ടുണ്ട്, ആ വേഷങ്ങളാവും പ്രമേഹമായി വന്നത്'
ജോസ് പ്രകാശും ത്യാഗരാജനും (Photo: മാതൃഭൂമി)
ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമത്തിൽ 'ഭ്രമരം' സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ മോഹൻലാലാണ് നടൻ ജോസ് പ്രകാശിനെ പോയി കാണുന്ന കാര്യം ത്യാഗരാജനോട് പറയുന്നത്. ശയ്യാവലംബിയായ അദ്ദേഹത്തെ ഏറെക്കാലമായിരുന്നു ത്യാഗരാജൻ നേരിൽ കണ്ടിട്ട്. പ്രമേഹം മൂർച്ഛിച്ച് വലതുകാൽ മുറിച്ചുമാറ്റിയ ജോസ് പ്രകാശിനെ കാണാൻ എറണാകുളത്തെ വീട്ടിൽ മോഹൻലാലിനോടൊപ്പം ത്യാഗരാജൻ പുറപ്പെട്ടു. ആ യാത്രയിൽ അവർ സംസാരിച്ചതിലേറെയും പഴയകാല സിനിമകളിലെ സംഘട്ടനത്തെക്കുറിച്ചായിരുന്നു. സത്യൻ, പ്രേംനസീർ, മധു, ജയൻ, സോമൻ, സുകുമാരൻ തുടങ്ങിയവരുടെയെല്ലാം പേരുകൾ കടന്നുവന്നപ്പോൾ മോഹൻലാൽ ചോദിച്ചു: 'മിക്കതിലും വില്ലൻ ജോസ് പ്രകാശ് സാറായിരുന്നു അല്ലേ?'
'സ്ഥിരം വില്ലൻ തന്നെ. അപൂർവമായേ വ്യത്യസ്ത കഥാപാത്രങ്ങൾ സാറിന് ലഭിച്ചുള്ളൂ.'
അക്കാലം സംവിധായകർക്ക് ഗോവിന്ദൻകുട്ടിയും ജോസ് പ്രകാശുമായിരുന്നു പ്രിയപ്പെട്ട വില്ലന്മാർ. നായകന്മാർ ആരായാലും വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഇവർ രണ്ടുപേരുമാണ്. പട്ടാള ജീവിതത്തിൽ നിന്ന് സിനിമയിലെത്തിയ ജോസ് പ്രകാശിന് നിറയെ അവസരങ്ങളായിരുന്നു. ഇക്കാലത്ത് തന്നെ നാടകരംഗത്തും അദ്ദേഹം സജീവമായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലിയാണ് ജോസ് പ്രകാശിനെ വളരെ പെട്ടെന്ന് ശ്രദ്ധേയനാക്കിയതും. കൊട്ടാരക്കര ശ്രീധരൻ നായരുടെയും ജികെ പിള്ളയുടെയും ഗോവിന്ദൻ കുട്ടിയുടെയും വില്ലൻ വേഷങ്ങളിൽ നിന്നും വേറിട്ട വില്ലൻ വേഷങ്ങളായിരുന്നു ജോസ് പ്രകാശിന്റേത്.
ഫൈറ്റ് രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ ജോസ് പ്രകാശ് ധൈര്യം കാണിച്ചിരുന്നെങ്കിലും ത്യാഗരാജൻ അതനനുവദിച്ചിരുന്നില്ല. 'സാർ അത് ഡ്യുപ്പ് ചെയ്തോളും' എന്ന് പറഞ്ഞാൽ ഫൈറ്റ് മാസ്റ്റർക്ക് മുകളിൽ ജോസ് പ്രകാശിന്റെ ഇടപെടൽ ഉണ്ടാവില്ല. സ്റ്റണ്ട് രംഗങ്ങളിലെന്ന പോലെ നിരവധി റേപ്പ് സീനുകളിലും ജോസ് പ്രകാശിന് അഭിനയിക്കേണ്ടതായി വന്നു. മകളുടെ പ്രായം പോലുമില്ലാത്ത കുട്ടികളെ റേപ്പ് ചെയ്യുന്ന രംഗങ്ങളിൽ അഭിനയിക്കുന്നതിൽ അദ്ദേഹത്തിന്........
© Mathrubhumi
