ഫൈറ്റിന് മുൻപ് മോഹൻലാൽ ചോദിച്ചു: ഞാൻ ഡ്യൂപ്പില്ലാതെ ചെയ്യട്ടെ, ജയൻ സാർ ഡ്യൂപ്പില്ലാതെയല്ലേ ചെയ്തത്
ത്യാഗരാജനും മോഹൻലാലും
ഉദയായുടെ 'സഞ്ചാരി'യിൽ അഭിനയിക്കാൻ വന്ന ആ ചെറുപ്പക്കാരനെ ത്യാഗരാജൻ അന്നേ ശ്രദ്ധിക്കാൻ കാരണം അയാളിലെ വിനയമായിരുന്നു. പ്രധാന വില്ലനെ അവതരിപ്പിക്കുന്ന അയാൾ തൊഴുകൈകളോടെ ത്യാഗരാജനോട് പറഞ്ഞു: " മാസ്റ്റർ, ഞാൻ മോഹൻലാൽ.' പ്രേംനസീറും ജയനുമുൾപ്പെടെ മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം അണിനിരന്ന സഞ്ചാരിയ്ക്ക് വേണ്ടി അഞ്ചോ ആറോ ഫൈറ്റ് ത്യാഗരാജൻ കമ്പോസ് ചെയ്തുവെച്ചിരുന്നു. ഉദയാ സ്റ്റുഡിയോയിലെ ഒരു മുറിയിൽ ജയനുമായുള്ള ഒരു ഫൈറ്റ് ഷൂട്ട് ചെയ്യും മുമ്പായി ത്യാഗരാജൻ മോഹൻലാലിന് നിർദേശങ്ങൾ നൽകി. അത് അയാളുടെ രണ്ടാമത്തെ ചിത്രമായതിനാൽ ടൈമിങ്ങിനെക്കുറിച്ച് പ്രത്യേകം പറഞ്ഞുകൊടുത്തു. ആദ്യചിത്രമായ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' പ്രദർശനത്തിനെത്താത്തതുകൊണ്ട് ഫൈറ്റിനെക്കുറിച്ച് മോഹൻലാലിന് എത്ര മാത്രം ധാരണയുണ്ടെന്ന് ത്യാഗരാജന് അറിയില്ലായിരുന്നു. എന്നാൽ, ത്യാഗരാജനെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ജയനുമായി ലാൽ ഫൈറ്റ് ചെയ്തു തുടങ്ങിയത്. പറഞ്ഞുകൊടുത്ത കാര്യങ്ങൾ കൃത്യമായി ചെയ്ത ലാലിനോട് ത്യാഗരാജന് വലിയ സ്നേഹം തോന്നി. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ മോഹൻലാലിനോട് ത്യാഗരാജൻ ചോദിച്ചു: "മുൻപ് കരാട്ടെയോ കളരിയോ പഠിച്ചിരുന്നോ?"
ചിരിച്ചുകൊണ്ട് ലാൽ ചോദിച്ചു: 'സാറെന്താ അങ്ങനെ ചോദിച്ചത്.'
നിങ്ങൾക്ക് അസാമാന്യ മെയ്?വഴക്കമാണ്, അതുകൊണ്ട് ചോദിച്ചതാണ്. ലാലിന്റെ പ്രകടനത്തെ വിലമതിച്ചുകൊണ്ട് ത്യാഗാരാജൻ പറഞ്ഞു.
'സാർ, ഞാൻ കോളേജിൽ റെസ്??ലിങ്ങ് ചാമ്പ്യനായിരുന്നു. പലയിടത്തും ഗുസ്തി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.'
ലാൽ മറുപടി നൽകിയപ്പോൾ അയാളോട് ത്യാഗരാജന് വലിയ ബഹുമാനം തോന്നി. സഞ്ചാരിയിലെ ഫൈറ്റുകളെല്ലാം ഡ്യൂപ്പില്ലാതെയാണ് മോഹൻലാൽ ചെയ്തത്. ആ ഫൈറ്റുകൾ എടുക്കും മുൻപ് ത്യാഗരാജനോട് ലാൽ ചോദിച്ചു:'ജയൻ സാർ ഡ്യൂപ്പില്ലാതെയല്ലേ അഭിനയിക്കുന്നത്, അദ്ദേഹത്തിനൊപ്പം ഞാനും ഡ്യുപ്പില്ലാതെ ചെയ്യട്ടെ.'
അതൊരപേക്ഷയായിരുന്നു. അന്നു മാത്രമല്ല, ഇന്നും ലാൽ അങ്ങനെയാണ്. വിനയത്തോടെ മാത്രമേ സംസാരിക്കുകയുള്ളൂ. ഉദയാ സ്റ്റുഡിയോയിലായിരുന്നു സഞ്ചാരിയിലെ മിക്ക സീനുകളും ഷൂട്ട് ചെയ്തത്. ചിത്രീകരണത്തിനിടെ സംവിധായകൻ ബോബൻ കുഞ്ചാക്കോ ത്യാഗരാജനോട് ചോദിച്ചു.'മാസ്റ്റർ, ഫൈറ്റിൽ നമ്മുടെ പുതിയ പയ്യൻ എങ്ങനെ?'
'നൂറു ശതമാനവും ഓക്കേയാണ്.'
ആദ്യചിത്രം എന്ന നിലയിൽ പറഞ്ഞറിയിക്കാനാവാത്ത 'ത്രിൽ' ഉണ്ടെങ്കിലും 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ൽ അഭിനയിക്കുമ്പോഴുള്ളതിനേക്കാളും ലാലിന്റെ സന്തോഷം 'സഞ്ചാരി'യിൽ അഭിനയിക്കുമ്പോഴായിരിക്കും. അന്ന് മലയാളത്തിൽ കത്തിനിൽക്കുന്ന........
© Mathrubhumi
