സഞ്ചാരിയിലെ ഫൈറ്റ് കഴിഞ്ഞ് ജയന്‍ പറഞ്ഞു: 'ആ പയ്യന്‍ മിടുക്കനാണ്, വളര്‍ന്നുവരും', അതാണ് മോഹന്‍ലാൽ
ജയനും മോഹൻലാലും (Photo: മാതൃഭൂമി ആർക്കൈവ്സ്)
നാളെ സന്ധ്യയാകുമ്പോഴേക്കും മടങ്ങിയെത്താമെന്ന് പറഞ്ഞ് മരണത്തിലേക്ക് ജയന്‍ യാത്രതിരിച്ച 'അറിയപ്പെടാത്ത രഹസ്യ'ത്തിന്റെ പീരുമേട്ടിലെ ലൊക്കേഷനിലേക്ക് പെട്ടെന്ന് തിരിച്ചുപോവാന്‍ ത്യാഗരാജന്റെ മനസ്സനുവദിച്ചില്ല. ജയന്റെ ശരീരം അഗ്‌നിയേറ്റു വാങ്ങിയ ആ രാത്രിയില്‍, രണ്ട് ദിവസണ്‍ത്തേക്ക് ഷൂട്ടിങ്ങില്‍ നിന്നും പിന്മാറി സംവിധായകന്‍ വേണുവിനോടും പ്രേംനസീറിനോടും അനുവാദം വാങ്ങി ത്യാഗരാജന്‍ മദിരാശിയിലേക്ക് വണ്ടികയറി. സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്യുമ്പോഴേല്ലാം ജയന്റെ ജീവന് അപകടം പറ്റാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ കൈക്കൊണ്ടിരുന്ന ത്യാഗരാജനെ ആ വേര്‍പാട് ശരിക്കും ഉലച്ചുകളഞ്ഞിരുന്നു.
തീ തുപ്പിപായുന്ന മദ്രാസ്‌മെയിലില്‍ ഒരു പോള കണ്ണടയ്ക്കാനാവാതെ ജയന്റെ ഓര്‍മ്മകളില്‍ വീര്‍പ്പുമുട്ടി ത്യാഗരാജനിരുന്നു. ഹെലികോപ്റ്റര്‍ അപകടം എങ്ങനെ സംഭവിച്ചു? തന്റെ ശിഷ്യന്‍ കൂടിയായ സ്റ്റണ്ട് മാസ്റ്റര്‍ വിജയന്‍ മുന്‍കരുതലുകള്‍ വേണ്ടപോലെ എടുത്തില്ലേ? ജയന്റെ അതിസാഹസികതയായിരുന്നോ മരണ കാരണം? ട്രെയിനിന്റെ വേഗതയ്ക്കപ്പുറം ഒരുപാട് ചോദ്യങ്ങള്‍ ത്യാഗരാജന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. പിറ്റേന്ന് കാലത്ത് വണ്ടി മദിരാശിയിലെത്തി യപ്പോള്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് എപ്പോഴോ തളര്‍ന്നുറങ്ങിയ ത്യാഗരാജനെ തട്ടി വിളിച്ചുണര്‍ണ്‍ത്തിയത്. ക്ഷീണിതനായി, അതിലേറെ തകര്‍ന്ന മനസ്സുമായി വീട്ടിലെത്തിയ ഭര്‍ത്താവിനെ കണ്ടപ്പോള്‍ ഭാര്യ പൊട്ടിക്കരഞ്ഞു. 'ജയന്‍സാര്‍...'
ത്യാഗരാജന്റെ കുടുംബവുമായി ജയന് അത്രത്തോളം അടുപ്പമായിരുന്നു.
ഒരു സിനിമാനടന്റെ മരണം മാത്രമായി ആ വേര്‍പാടിനെ കാണാന്‍ കഴിയുന്നവരായിരുന്നില്ല അവര്‍.
'ഇനി നിങ്ങള്‍ ഈ പണിക്ക് പോകല്ലേ...' കണ്ണീരോടെ ഭാര്യ പറഞ്ഞു.
'കുറച്ചു നേരം ഞാനുറങ്ങട്ടെ. ഇപ്പോ എന്നോടൊന്നും പറയല്ലേ...' അതിനപ്പുറം ഒന്നും മിണ്ടാതെ ത്യാഗരാജന്‍ കിടപ്പുമുറിയിലേക്ക് പോയി.
ജയന്റെ മരണത്തോടെ നിലച്ചുപോയത് 'അറിയപ്പെടാത്ത രഹസ്യ'ത്തിന്റെ ചിത്രീകരണം മാത്രമായിരുന്നില്ല. ജയന്‍ നായകനായി അഭിനയിച്ചുകൊണ്ടിരുന്ന എഴോളം സിനിമകളുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നതിനു പുറമേ കരാര്‍ ഒപ്പിട്ട ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റാരെക്കൊണ്ട് ചെയ്യിച്ചാലും ശരിയാവില്ല എന്ന പൂര്‍ണബോധ്യത്താല്‍ നിര്‍മാതാക്കള്‍ ഉപേക്ഷിച്ചു. ആ സിനിമകളില്‍ മിക്കതിന്റെയും സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജനായതുകൊണ്ട് അദ്ദേഹത്തിനും സംഘത്തിനും ഏറെ അവസരങ്ങള്‍ നഷ്ടപ്പെട്ടു. പക്ഷേ, അതിലായിരുന്നില്ല ത്യാഗരാജന്റെ വേദന. തന്റെ പ്രിയപ്പെട്ടവന്റെ മരണത്തിലായിരുന്നു ആ മനസ്സ് പിടഞ്ഞത്. വീട്ടില്‍ തങ്ങിയ രണ്ടുദിവസം ത്യാഗരാജനോട് ഭാര്യ ആവര്‍ത്തിച്ച് പറഞ്ഞത് സിനിമയിലെ സ്റ്റണ്ട് നിര്‍ത്തിപോരാനാണ്. പക്ഷേ, പോയേ തീരൂ എന്ന അവസ്ഥ യിലായിരുന്നു ത്യാഗരാജന്‍. അതിന് മുന്‍പ് 'കോളിളക്ക'ത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍ വിജയനെ........
© Mathrubhumi
