കനകദുര്‍ഗ തെറിച്ചുവീണു, ജയഭാരതിയോട് ത്യാഗരാജൻ പറഞ്ഞു: നിങ്ങളും കുതിരകളും കൊക്കയിലാകുമായിരുന്നു
കനകദുർഗയും ജയഭാരതിയും
സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയിലുള്ള ത്യാഗരാജന്റെ പ്രശസ്തിക്കൊപ്പം മലയാളത്തില്‍ ആക്ഷന്‍ സിനിമകള്‍ക്കു വലിയ പ്രചാരം ലഭിക്കാനും തുടങ്ങി. കപ്പലിലും ഹെലികോപ്റ്ററിലും കൂറ്റന്‍ പാറക്കെട്ടുകള്‍ക്കു മുകളിലുമൊക്കെയായി ത്യാഗരാജന്‍ സംവിധാനം ചെയ്ത മിക്ക സംഘട്ടനങ്ങളും മലയാളി ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്. എഴുപതുകളുടെ അവസാനത്തോടെ മലയാളത്തിന്റെ വെള്ളിത്തിര തീപ്പൊരി ചിതറുന്ന ആക്ഷന്‍ സിനിമകളാല്‍ നിറഞ്ഞു. ഹോളിവുഡിലും ബോളിവുഡിലുമുള്ള സാഹസിക ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുംവിധത്തിലായിരുന്നു ത്യാഗരാജന്‍ പല സംഘട്ടനങ്ങളും കമ്പോസ് ചെയ്തതെങ്കിലും അതിലൊരു മൗലികതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ത്യാഗരാജന്‍ എന്ന പേര് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും തിയേറ്റര്‍ ഇളകി മറിയാന്‍ തുടങ്ങി.
ഓരോ നടന്റെയും ഫൈറ്റിങ്ങ് കപ്പാസിറ്റി തിരിച്ചറിഞ്ഞാണ് ത്യാഗരാജന്‍ സ്റ്റണ്ട് രംഗങ്ങള്‍ കമ്പോസ് ചെയ്തത്. പ്രേംനസീറിന്റെ ആക്ഷന്‍ വേഷങ്ങള്‍ക്കിടയില്‍ തന്നെ വിന്‍സന്റും സുധീറും രവികുമാറും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നെങ്കിലും കരുത്തുറ്റ നായകസങ്കല്പത്തിലേക്ക് അവര്‍ക്കൊന്നും കയറിവരാനായില്ല. അഭിനയത്തില്‍ വ്യത്യസ്ത ധാരകളിലൂടെ സഞ്ചരിച്ചപ്പോഴും ആക്ഷന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ് മധുവും സോമനും സുകുമാരനും. എന്നാല്‍, ഇവര്‍ക്കൊന്നും ആക്ഷന്‍ ഹീറോ ഇമേജ് കൈവന്നില്ല. ആ മുദ്ര അക്ഷരാര്‍ത്ഥത്തില്‍ പതിഞ്ഞത് ജയനിലാണ്. ഒരു പോരാട്ടത്തിനെന്നോണമുള്ള നില്‍പ്പും നടപ്പും സ്വരഗാംഭീര്യവും ശരീരശക്തിയുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ജയന്‍ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ആക്ഷന്‍ ഹീറോയായി. ആ കാലഘട്ടം സാഹസികാഭിനയത്തിന്റേതായി മാറുകയും ചെയ്തു.
എഴുപതുകളുടെ മധ്യത്തില്‍ ഇന്ത്യന്‍ സിനിമയിലെ അത്ഭുതമായി മാറിയ 'ഷോലെ'യെ പ്പോലൊരു ചിത്രം മലയാളത്തിലെ ഒട്ടുമിക്ക ആക്ഷന്‍ സിനിമാ സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും സ്വപ്നമായിരുന്നു. ത്യാഗരാജനോട് അങ്ങനെയൊരു മോഹം ആദ്യം പങ്കുവെച്ചത് ശ്രീ സായ് പ്രൊഡക്ഷന്‍സിന്റെ ആര്‍ എസ് ശ്രീനിവാസനായിരുന്നു.
''ഞാനും ഏറെ ആഗ്രഹിച്ചതാണ് സാര്‍, അതുപോലൊരു ചിത്രം. ബോളിവുഡില്‍ മാത്രമല്ല, മലയാളത്തിലും അങ്ങനെയുള്ള സിനിമയെടുക്കാന്‍ കഴിയുമെന്ന് നമ്മള്‍ക്ക് കാണിച്ചുകൊടുക്കണം.''
ത്യാഗരാജന്റെ പ്രതികരണം കേട്ട ശ്രീനിവാസന്‍ പറഞ്ഞു,
''ത്യാഗരാജന്‍ കൂടെയുണ്ടെങ്കില്‍ പിന്നെ എനിക്കെന്തു പ്രയാസം. ഒട്ടും വൈകാതെ നമുക്ക് ആരംഭിക്കണം.''
അന്നു രാത്രിതന്നെ സംവിധായകന്‍ എബി രാജുമായും ശ്രീനിവാസന്‍ സംസാരിച്ചു.
''നമുക്ക് സാരഥിയെക്കൊണ്ട് കഥയെഴുതിക്കാം'', രാജ് പറഞ്ഞു.
അക്കാലത്ത് ശ്രീ സായ് പ്രൊഡക്ഷന്‍സിന്റെ മിക്ക സിനിമകളുടെയും കഥയെഴുതിയിരുന്ന വിപി സാരഥിയായിരുന്നു. ഒരു മാസം കഴിഞ്ഞ് കഥയുമായി സാരഥി എത്തി. എബി രാജിന്റെ വീട്ടില്‍ ത്യാഗരാജനും ശ്രീനിവാസനും സാരഥിയെഴുതിയ കഥ വിലയിരുത്താന്‍ ഉണ്ടായിരുന്നു. ഷോലെയിലെപ്പോലെ ചിത്രത്തില്‍ മൂന്ന് നായകന്‍മാരായിരുന്നു. പ്രേംനസീര്‍, ജയന്‍, കെ പി ഉമ്മര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നത് കൊച്ചിന്‍ ഹനീഫ. നടനെന്ന നിലയില്‍ ചെറിയ വേഷങ്ങളിലൂടെ ഹനീഫ ശ്രദ്ധേയനായി വരുന്ന കാലമായിരുന്നു അത്. മൂന്നാഴ്ചകൊണ്ട് കൊച്ചിന്‍ ഹനീഫ സിനിമയുടെ തിരക്കഥ എഴുതി. തുടക്കം മുതല്‍ ഒടുക്കംവരെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തിന് 'ഇരുമ്പഴികള്‍' എന്ന പേര് നിര്‍ദ്ദേശിച്ചതും ഹനീഫ തന്നെയായിരുന്നു. കോതമംഗലവും പരിസരവുമായിരുന്നു 'ഇരുമ്പഴി'കളുടെ ചിത്രീകരണത്തിനായി തിരഞ്ഞെടുത്തത്. മുപ്പതോളം സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ മദിരാശിയില്‍ നിന്നെത്തി. സിനിമയുടെ ആരംഭത്തില്‍ തന്നെ, പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ജയന്റെ കഥാപാത്രത്തെ നസീറിന്റെ ഇന്‍സ്‌പെക്ടര്‍ രാജന്‍ ജീപ്പില്‍ പിന്തുടരുന്ന രംഗമുണ്ട്. സാഹസികമായ ആ രംഗത്ത് നസീറിന് ഡ്യുപ്പായി വന്നത് പറന്താമരന്‍ എന്ന ഫൈറ്ററാണ്. സ്റ്റണ്ട് യുണിയനിലെ മികച്ച ജംപര്‍മാരില്‍ ഒരാളായിരുന്നു പറന്താമരന്‍. ജയന്‍ ഓടിക്കുന്ന കാറിന്റെ മുകളിലേക്ക് ഉയരത്തില്‍നിന്ന്........
© Mathrubhumi
