ജയന്‍ സെറ്റില്‍ നിന്ന് അന്ന് പോവുമ്പോള്‍ പറഞ്ഞു, 'നാളെയെത്തും ഇല്ലെങ്കില്‍ ജയന്റെ ബോഡി ഇവിടെയെത്തും'
ജയൻ (ഇടത്ത്)ൻ കോളിളക്കത്തിൽ നിന്നുള്ള ജയന്റെ അവസാനരംഗം (വലത്ത്)
''മാസ്റ്റര്‍ ഇന്ന്.... ഇന്നത്തേക്ക് ഒരു ദിവസം എന്നെ പോകാനനുവദിക്കണം. നാളെ സന്ധ്യയാകുമ്പോഴേക്കും തിരിച്ചെത്താം. ആയിരത്തി തൊള്ളായിരത്തി എണ്‍പത് നവംബര്‍ പതിനഞ്ചിന്റെ മഴ നനഞ്ഞ മധ്യാഹ്നത്തില്‍ ജയന്‍ ത്യാഗരാജനോട് പറഞ്ഞു. പ്രേംനസീര്‍, ജയഭാരതി, ജോസ് പ്രകാശ്, ജനാര്‍ദ്ദനന്‍ എന്നിവരോടൊപ്പം പീരുമേട്ടില്‍ അറിയപ്പെടാത്ത രഹസ്യം' എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു അവര്‍. ചിത്രത്തിന്റെ അഞ്ചോ ആറോ സീനുകള്‍ മാത്രമേ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് ത്യാഗരാജനോട് ജയന്റെ അഭ്യര്‍ത്ഥന.
'കോളിളക്കം' എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലഭിനയിക്കാന്‍ വേണ്ടിയാണ് ഒരു ദിവസത്തേക്ക് തന്നെ ഒഴിവാക്കിത്തരണമെന്ന് ജയന്‍ പറഞ്ഞത്. മധു, സോമന്‍, സുകുമാരന്‍, ബാലന്‍ കെ നായര്‍, എംഎന്‍ നമ്പ്യാര്‍ തുടങ്ങിയവരെല്ലാം ആ രംഗത്തിലുണ്ട്. ജയനും ബാലന്‍ കെ നായരും ചേര്‍ന്ന് ഹെലികോപ്റ്ററില്‍ വെച്ചുള്ള ഫൈറ്റ് സീനായിരുന്നു ആ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. ഭീമമായ വാടക കൊടുത്ത് ഒരു ഹെലികോപ്റ്റര്‍ അതിനായി മദ്രാസില്‍ കൊണ്ടുവന്നിരുന്നു. കോളിളക്കത്തിന്റെ യൂണിറ്റംഗങ്ങള്‍ മുഴുവന്‍ ജയനുവേണ്ടി കാത്തിരിക്കുന്ന അവസ്ഥയില്‍ ജയനെ പോകാനനുവദിക്കുകയല്ലാതെ ത്യാഗരാജന് മറ്റ് വഴിയുണ്ടായിരുന്നില്ല.
പ്രേംനസീറിനോടായിരുന്നു എന്തു കാര്യത്തിനും ജയന്‍ അഭിപ്രായം ചോദിച്ചിരുന്നത്. ജയന്റെ തിരക്ക് നന്നായറിയാവുന്ന അദ്ദേഹം പറഞ്ഞു: ''ഹെലികോപ്റ്ററില്‍ വെച്ചുള്ള സ്റ്റണ്ട് രംഗമാണ്. സൂക്ഷിക്കണം. ''നിന്റെ അഭ്യാസമൊന്നും ഹെലികോപ്റ്ററില്‍ കാണിക്കാന്‍ നില്‍ക്കേണ്ട. ഡ്യൂപ്പിനെയിട്ട് ചെയ്താല്‍ മതി.''-ജോസ് പ്രകാശും പറഞ്ഞു.
എത്ര അപകടം പിടിച്ച സാഹസിക രംഗങ്ങളും സ്വയം ചെയ്യുന്ന സ്വഭാവമാണ് ജയന്റേത്. അത് നന്നായി അറിയാവുന്നതുകൊണ്ടു തന്നെയാണ് അവരെല്ലാം ജയനെ ഉപദേശിച്ചത്. 'ശ്രദ്ധിച്ചോളാം' എന്ന ഒറ്റവാക്കില്‍ ജയന്‍ എല്ലാവര്‍ക്കും മറുപടി നല്‍കിയെങ്കിലും 'എത്ര റിസ്‌ക്കെടുക്കേണ്ടി വന്നാലും ഡ്യൂപ്പിനെ വെക്കില്ല' എന്നൊരു ഉത്തരം കൂടി അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.
''കോളിളക്ക'ത്തിന്റെ സെറ്റിലേക്ക് ജയന് പോകാനുള്ള അനുവാദം ത്യാഗരാജന്‍ നല്‍കിയെന്നറിഞ്ഞപ്പോള്‍ സംവിധായകന്‍ പി വേണു പറഞ്ഞു:
''ജയന്‍ പോകുന്നതിനു മുന്‍പായി ആനയുമായുള്ള ഫൈറ്റ് നമുക്കെടുത്താലോ.
വേണുവിന്റെ അഭിപ്രായത്തെ ത്യാഗരാജന്‍ ശരി വെച്ചു. അറിയപ്പെടാത്ത രഹസ്യത്തില്‍ കാട്ടാനയില്‍ നിന്നും ജയന്‍ ജയഭാരതിയെ രക്ഷിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ അപകടം നിറഞ്ഞ രംഗം. ഷൂട്ടിങ് കാണാന്‍ വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ട്. ആനയുടെ കൊമ്പില്‍ തൂങ്ങിക്കയറി യുള്ള ജയന്റെ പോരാട്ടം തുടങ്ങി. ചിത്രീകരണത്തിനിടയില്‍ രണ്ടോ മൂന്നോ തവണ ആന കുത്താനോങ്ങിയപ്പോഴെല്ലാം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു ജയന്‍. മൂന്നാമതും ആന കുത്താനോങ്ങിയപ്പോള്‍ പാപ്പാന്റെ സമര്‍ത്ഥമായ ഇടപെടലാണ് അപകടത്തില്‍ നിന്നും ജയനെ രക്ഷിച്ചത്. ആന പല തവണ ജയനെ കുത്താന്‍ ശ്രമിക്കുന്നത് കണ്ട് പാപ്പാന്‍ വല്ലാതെ ഭയന്നിരുന്നു. ആ സമയം ഷൂട്ടിങ് കണ്ടുനിന്ന ഒരു കുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
''ഇത് ജയന്റെ അവസാനത്തെ ആനപിടിത്തമാണ്.
അപ്പോഴും ജയന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു:
''അതെ മോനെ, ഇത് ജയന്റെ അവസാനത്തെ ആനപിടിത്തമാണ്.
രണ്ടുമണിക്കൂറിലേറെ നീണ്ട കാട്ടാനയുമായുള്ള ഫൈറ്റിന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ പാപ്പാന്‍ ത്യാഗരാജനോട് മാത്രമായി ചില കാര്യങ്ങള്‍ പറഞ്ഞു. അതുകേട്ട് ത്യാഗരാജന്റെ മനസ്സ് വല്ലാതെ പിടഞ്ഞു.
മതി''.
സന്ധ്യയോടെ ജയന്‍ മദ്രാസിലേക്ക് പുറപ്പെടും മുന്‍പ് ജയഭാരതി ഓര്‍മിപ്പിച്ചു, ''ബേബി അണ്ണാ നസീര്‍ സാറും മറ്റും പറഞ്ഞത് മറക്കരുത്. ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിച്ചാല്‍ മതി. സിനിമയില്‍ ഭാര്യയും കാമുകിയും സഹോദരിയുമൊക്കയായിരുന്നെങ്കിലും ജീവിതത്തില്‍ ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. കുടുംബക്കാര്‍ക്ക് ജയന്‍ ബേബിയായിരുന്നു.
........
© Mathrubhumi
