കോർബറ്റ് കടുവ സങ്കേതത്തെ വൻതോതിൽ നശിപ്പിച്ചുവെന്നതു ഒരു ഞെട്ടലോടെയാണ് സുപ്രീം കോടതി കേട്ടത്. 6000 വൃക്ഷങ്ങൾ മുറിച്ചു മാറ്റി. കൂനുകൾ പോലെ കെട്ടിടങ്ങൾ ഉയർന്നു. കടുവയുടെ ആവാസ വ്യവസ്ഥക്കു വൻതോതിൽ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇതിനെല്ലാം ഉത്തരവാദികൾ ഉത്തരഖണ്ഡ് വനം മന്ത്രിയായിരുന്ന ഹരക് സിങ് റാവത്തും ഉദ്യോഗസ്ഥരുമാണെന്നുള്ള അന്വേഷണ റിപ്പോർട്ടുകൾ സുപ്രീം കോടതി അംഗീകരിച്ചു.

To advertise here, Contact Us

നാശനഷ്ടങ്ങൾ എത്രയെന്നു കണക്കാക്കി തുക ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. വനസംരക്ഷണ നിയമങ്ങൾ മന്ത്രി മനഃപൂർവം ലംഘിച്ചുവെന്നു അന്വേഷണത്തിൽ കാണാം. നടപടികൾ സർക്കാർ വേഗത്തിലാക്കണമെന്ന് കോടതി ഉത്തരവിട്ടു.

പത്രങ്ങളിൽ വൃക്ഷങ്ങൾ വെട്ടിയ വാർത്തയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ സ്വമേധാ നടപടിക്ക് കാരണം. പിന്നീടതു സുപ്രീം കോടതിയിൽ എത്തി. മലിനീകരണം ഉണ്ടാക്കുന്നയാൾ നഷ്ടപരിഹാരം നൽകണമെന്ന തത്വം അനുസരിച്ചാണ് കടുവ സങ്കേതത്തിനേറ്റ നാശം ഈടാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

കടുവ സങ്കേതത്തിനേറ്റ നഷ്ടം മുൻമന്ത്രിയിൽനിന്ന് ഈടാക്കണം: സുപ്രീം കോടതി | നിയമവേദി 

കടുവ സങ്കേതത്തിനേറ്റ നഷ്ടം മുൻമന്ത്രിയിൽനിന്ന് ഈടാക്കണം: സുപ്രീം കോടതി | നിയമവേദി 

കോർബറ്റ് കടുവ സങ്കേതത്തെ വൻതോതിൽ നശിപ്പിച്ചുവെന്നതു ഒരു ഞെട്ടലോടെയാണ് സുപ്രീം കോടതി കേട്ടത്. 6000 വൃക്ഷങ്ങൾ മുറിച്ചു മാറ്റി. കൂനുകൾ പോലെ കെട്ടിടങ്ങൾ ഉയർന്നു. കടുവയുടെ ആവാസ വ്യവസ്ഥക്കു വൻതോതിൽ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.........

© Mathrubhumi