അധിനിവേശമല്ല, ജനാധിപത്യമാണ്‌ പരിഹാരം

രാജ്യാന്തര മര്യാദകളെ വെല്ലുവിളിച്ചുകൊണ്ട്‌ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഡോണള്‍ഡ്‌ ട്രംപിന്റെ നയം ലോകസമാധാനത്തിന്‌ ഭീഷണിയാകുന്നു. വെനസ്വേലയില്‍ പയറ്റിയ അതേ തന്ത്രം ഇറാനിലും ആവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍, അത്‌ ജനാധിപത്യത്തോടുള്ള സ്‌നേഹമല്ല, മറിച്ച്‌ ആധിപത്യം ഉറപ്പിക്കാനുള്ള വെമ്പലാണെന്ന്‌ വ്യക്‌തം.
ഇറാനില്‍ പണപ്പെരുപ്പത്തിനും കറന്‍സി മൂല്യതകര്‍ച്ചയ്‌ക്കുമെതിരേ തെരുവിലിറങ്ങിയ ജനങ്ങളുടെ രോഷം രാജ്യം കണ്ട വലിയൊരു പ്രക്ഷോഭമായി മാറിയിരിക്കുകയാണ്‌. 700-ലധികം മനുഷ്യജീവനുകള്‍ പൊലിഞ്ഞ (അനൗദ്യോഗിക കണക്ക്‌ പ്രകാരം 2000) ഈ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്‌ അവകാശപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ്‌ സ്വീകരിക്കേണ്ടത്‌ സംയമനത്തിന്റെ ഭാഷയായിരുന്നു. എന്നാല്‍, സഹായം ഉടന്‍ എത്തും എന്ന ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രഖ്യാപനം ഇറാനെ മറ്റൊരു യുദ്ധക്കളമാക്കാനുള്ള പുറപ്പാടാണോ എന്ന സംശയം ജനിപ്പിക്കുന്നു.
മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാത്ത ട്രംപിന്റെ രീതി പുതിയതല്ല. കുറച്ചുനാള്‍ മുമ്പ്‌ വെനസ്വേലയുടെ കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാട്‌ ലോകത്തിന്‌ മുന്നില്‍ വലിയ പരിഹാസമായി മാറിയതാണ്‌. വെനസ്വേലയുടെ ഔദ്യോഗിക ഭരണാധികാരിയെ അവഗണിച്ച്‌........

© Mangalam