തിരിച്ചടി നേരിടുന്ന വിശ്വസ്‌തന്‍ |
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വിശ്വസ്‌തമായ വിക്ഷേപണ വാഹനമെന്ന് ഖ്യാതിയുള്ള പി.എസ്.എല്‍.വി. (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) തുടര്‍ച്ചയായ രണ്ടാം തവണയും പരാജയപ്പെട്ടത് കേവലം സാങ്കേതികമായ ഒരു തകര്‍ച്ചയല്ല, മറിച്ച് ഐ.എസ്.ആര്‍.ഒ. എന്ന മഹത്തായ സ്‌ഥാപനം പുലര്‍ത്തിപ്പോന്ന സുതാര്യതയ്‌ക്കും ഗുണനിലവാരത്തിനുമേറ്റ കനത്ത പ്രഹരം കൂടിയാണ്. തിങ്കളാഴ്‌ച ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന പി.എസ്.എല്‍.വി.-സി 62 ദൗത്യം മൂന്നാം ഘട്ടത്തില്‍ നിയന്ത്രണം നഷ്‌ടമായി പരാജയപ്പെട്ടത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ആശങ്കയ്‌ക്ക് വഴിമരുന്നിട്ടിരിക്കുന്നു. തന്ത്രപ്രധാനമായ ഇ.ഒ.എസ്.-എന്‍ 1 ഉപഗ്രഹവും മറ്റ് 15 ചെറു ഉപഗ്രഹങ്ങളും ഇതോടെ നഷ്‌ടമായി. കഴിഞ്ഞ എട്ടു മാസത്തിനിടെ സംഭവിക്കുന്ന രണ്ടാമത്തെ പരാജയമാണിതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ശാസ്‌ത്രലോകത്ത് പരീക്ഷണങ്ങളും........