മാറ്റമോ തുടര്‍ച്ചയോ, പടയൊരുക്കം തുടങ്ങി

പുതുവര്‍ഷത്തിനൊപ്പം കേരളം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലേക്ക്‌ ആവേശപൂര്‍വം കടന്നിരിക്കുന്നു. എല്‍.ഡി.എഫ്‌., യു.ഡി.എഫ്‌., എന്‍.ഡി.എ. മുന്നണികള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക്‌ തുടക്കമായി. ഒപ്പം സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാനും തുടങ്ങിയിട്ടുണ്ട്‌. സംസ്‌ഥാനത്ത്‌ ഭരണത്തുടര്‍ച്ചയോ മാറ്റമോ എന്നുള്ള നിര്‍ണായക ചോദ്യത്തിന്‌ ഉത്തരം തേടുകയാകും രാഷ്‌ട്രീയ കേരളം ഇനിയുള്ള ദിവസങ്ങളില്‍.
എല്‍.ഡി.എഫിനെ ഇത്തവണയും തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന്‌ ഉറപ്പായി കഴിഞ്ഞു. മൂന്നാമൂഴം ലക്ഷ്യമിടുന്ന എല്‍.ഡി.എഫിനെ പുറത്താക്കി 100 സീറ്റുകളോടെ വമ്പന്‍ തിരിച്ചുവരവാണ്‌ യു.ഡി.എഫിന്റെ ലക്ഷ്യം. അതേസമയം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ പശ്‌ചാത്തലത്തില്‍ പത്തോളം സീറ്റുകളില്‍ പ്രതീക്ഷ പുലര്‍ത്തി എന്‍.ഡി.എയും പടയൊരുക്കത്തിലാണ്‌.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുമോ അതോ മത്സരരംഗത്ത്‌ നിന്ന്‌ മാറി........

© Mangalam