കല്‍മാഡി: അധികാര രാഷ്‌ട്രീയത്തിലെ താരം

കായികതാരമെന്ന നിലയില്‍ സുരേഷ്‌ കല്‍മാഡി നേട്ടമൊന്നും ഉണ്ടാക്കിയില്ല. പക്ഷേ, അധികാര രാഷ്‌ട്രീയത്തില്‍ അദ്ദേഹം ഒരു ഫുട്‌ബോള്‍ താരത്തെപ്പോലെയായിരുന്നു. ക്ലബുകള്‍ മാറും പോലെ പാര്‍ട്ടികള്‍ മാറി. കളിക്കളത്തില്‍ അനുയോജ്യമായ ഇടംകണ്ടത്തുന്നതുപോലെ രാഷ്‌ട്രീയത്തില്‍ തനിക്കുയോജിച്ച ഇടങ്ങള്‍ അദ്ദേഹം തെരഞ്ഞെടുത്തു. ആരോപണങ്ങളെന്ന പരുക്കുകളേറ്റെങ്കിലും അതിനെ അതിജീവിക്കാനുള്ള മിടുക്കും കല്‍മാഡിക്കുണ്ടായിരുന്നു. തന്റെ ഊര്‍ജസ്വലതയിലൂടെ ഇന്ത്യന്‍ കായികരംഗത്തും രാഷ്‌ട്രീയത്തിലും വിജയങ്ങളും വിവാദങ്ങളും അദ്ദേഹം ഒരുപോലെ സൃഷ്‌ടിച്ചു. രണ്ടു പതിറ്റാണ്ടിലേറെ കാലം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ഭരണാധികാരികളില്‍ ഒരാളായി അദ്ദേഹം നിറഞ്ഞുനിന്നു.
1944ല്‍ മംഗളുരുവില്‍ ജനിച്ച അദ്ദേഹം കന്നഡ, തുളു, മറാത്തി, ഹിന്ദി, ഇംഗ്ലിഷ്‌ എന്നീ ഭാഷകള്‍ അനായാസം സംസാരിക്കുമായിരുന്നു. ദേശീയ രാഷ്‌ട്രീയത്തില്‍ ആ പ്രാവിണ്യം അദ്ദേഹത്തിനു കരുത്തായി. പുനെയിലെ സെന്റ്‌ വിന്‍സന്റ്‌ ഹൈസ്‌കൂളിലും ഫെര്‍ഗൂസന്‍ കോളജിലുമായിരുന്നു പഠനം. പിന്നീട്‌ പുനെയില്‍നിന്ന്‌ അദ്ദേഹം ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.
പൈലറ്റായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. 1964 മുതല്‍ 1974 വരെ ഇന്ത്യന്‍ വ്യോമസേനയില്‍ അദ്ദേഹം സേവനമനുഷ്‌ഠിച്ചു. കമ്മിഷന്‍ഡ്‌ പൈലറ്റായും പിന്നീട്‌ ഒരു ഇന്‍സ്‌ട്രക്‌ടറായും പ്രവര്‍ത്തിച്ച ശേഷം അദ്ദേഹം സ്‌ക്വാഡ്രണ്‍ ലീഡറായാണു........

© Mangalam