ട്രംപിന്റെ ഗുണ്ടാ നയതന്ത്രം

അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്‌ പദവിയിലിരുന്ന്‌ ഡോണള്‍ഡ്‌ ട്രംപ്‌ നടത്തുന്ന പ്രസ്‌താവനകളും നീക്കങ്ങളും കേവലം അധികാരപ്രകടനങ്ങള്‍ക്കപ്പുറം, ആഗോള നയതന്ത്ര മര്യാദകളെത്തന്നെ വെല്ലുവിളിക്കുന്ന തലത്തിലേക്ക്‌ വളര്‍ന്നിരിക്കുന്നു.
കഴിഞ്ഞ ഞായറാഴ്‌ച ഇന്ത്യയെക്കുറിച്ച്‌ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഒരു പരമാധികാര രാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയുടെ അഭിമാനത്തിന്‌ ക്ഷതമേല്‍പ്പിക്കുന്നതാണ്‌. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചത്‌ തന്നെ 'സന്തോഷിപ്പിക്കാന്‍' വേണ്ടിയാണെന്ന ട്രംപിന്റെ അവകാശവാദം, ഉഭയകക്ഷി ബന്ധങ്ങളിലെ തുല്യതയെ ചോദ്യം ചെയ്യുന്നതും ഇന്ത്യയെ ഒരു ആശ്രിത രാജ്യമായി ചിത്രീകരിക്കുന്നതുമാണ്‌. ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തിന്റെ നയപരമായ തീരുമാനങ്ങളെ, ഒരു വ്യക്‌തിയുടെ ഇഷ്‌ടാനിഷ്‌ടങ്ങളിലേക്ക്‌ ചുരുക്കിക്കെട്ടുന്ന ഈ ശൈലി അങ്ങേയറ്റം അപലപനീയമാണ്‌.
ഇന്ത്യന്‍ അംബാസഡര്‍ വിനയ്‌ ക്വാത്രയുമായി നടത്തിയ കൂടിക്കാഴ്‌ചയെ ഉദ്ധരിച്ച്‌ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം നടത്തിയ വെളിപ്പെടുത്തലുകള്‍ കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. അധികമായി ചുമത്തിയ 25 ശതമാനം നികുതി ഒഴിവാക്കാന്‍ ഇന്ത്യ അപേക്ഷിച്ചുവെന്നും, റഷ്യന്‍ എണ്ണ വാങ്ങുന്നത്‌ കുറയ്‌ക്കാന്‍ ഇന്ത്യ തയാറായെന്നും പറയുന്നത്‌, അമേരിക്കയുടെ സാമ്പത്തിക........

© Mangalam