നീതിന്യായ വ്യവസ്‌ഥ പ്രതിക്കൂട്ടില്‍

സംസ്‌ഥാനത്തെ പോലീസ്‌ സംവിധാനത്തിനേറ്റ കളങ്കം, കോടതി കാര്യങ്ങളിലെ വീഴ്‌ചഎന്നിവയ്‌ക്ക്‌ അടിവരയിട്ടുകൊണ്ടാണ്‌ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ കോടതി വിധിയുണ്ടായത്‌. മുന്‍ മന്ത്രിയും എല്‍.ഡി.എഫ്‌. നേതാവുമായ ആന്റണി രാജു എം.എല്‍.എയും കോടതി ജീവനക്കാരനായിരുന്ന കെ.എസ്‌. ജോസും കുറ്റക്കാരാണെന്നാണു നെടുമങ്ങാട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി വിധിച്ചത്‌. തെളിവുകള്‍ കൈയിലുണ്ടായിട്ടും പൂഴ്‌ത്തിവച്ച പോലീസും കോടതിയുടെ ഭാഗത്തുനിന്നുണ്ടായ അമ്പരപ്പിക്കുന്ന 'സൗമനസ്യവും' പ്രതികള്‍ക്കു രക്ഷയായെന്ന വിലയിരുത്തലാണുള്ളത്‌. ഇതിനിടെ, രണ്ടാം പ്രതിയായ ആന്റണി രാജുവിനു ജനപ്രതിനിധിയാകാനും മന്ത്രിയാകാനും സാധിച്ചു. സംസ്‌ഥാനത്തെ മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയതുപോലെ, നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്‌ഥയുടെ പാളിച്ചയാണ്‌ ഇതിലൂടെ വ്യക്‌തമാക്കപ്പെട്ടത്‌.
ഗൂഢാലോചനയും തെളിവുനശിപ്പിക്കലും ഉള്‍പ്പെടെ ആറു വകുപ്പുകളില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി ഇരുവര്‍ക്കും മൂന്നു വര്‍ഷം കഠിനതടവ്‌ വിധിച്ചു. ആന്റണി രാജുവിന്‌ എം.എല്‍.എ. സ്‌ഥാനവും നഷ്‌ടപ്പെട്ടു. അപ്പീലിലൂടെ അനുകൂല വിധി നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അദ്ദേഹത്തിനു........

© Mangalam