സദ്ദാം, നോറിയേഗ ഇനി മഡുറോയും...

ഒരു രാഷ്‌ട്രത്തലവനെയും ഭാര്യയെയും മറ്റൊരു രാജ്യംതട്ടിക്കൊണ്ടുപോകുക! പഴയ കാലത്ത്‌ അതൊക്കെ പതിവായിരുന്നു. പക്ഷേ, ഇക്കാലത്ത്‌ വെനസ്വേലന്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയെയും ഭാര്യ സിലിയയെയും യു.എസ്‌. തട്ടിക്കൊണ്ടുപോയത്‌ ലോകത്തെ ഞെട്ടിച്ചു. വെനസ്വേലയുടെ വൈസ്‌ പ്രസിഡന്റ്‌ റോഡിഗ്രസ്‌ പറയുന്നത്‌ പറയുന്നത്‌, പ്രസിഡന്റ്‌ മഡുറോയുടെയും ഭാര്യയുടെയും നിലവിലെ സ്‌ഥിതിയെക്കുറിച്ച്‌ സര്‍ക്കാരിന്‌ അറിവില്ലെന്നാണ്‌. ഇന്നലെ ടിവിയില്‍ സംപ്രേക്ഷണം ചെയ്‌ത ശബ്‌ദസന്ദേശത്തില്‍, മഡുറോയും ഭാര്യയും ജീവനോടെയുണ്ടെന്നതിന്‌ തെളിവ്‌ നല്‍കണമെന്നു റോഡിഗ്രസ്‌ യു.എസിനോട്‌ ആവശ്യപ്പെട്ടു.
കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക്‌ സമുദ്രത്തിലും അമേരിക്കന്‍ സേന നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളോടെയാണു സംഘര്‍ഷങ്ങള്‍ക്കു തുടക്കം. മയക്കുമരുന്ന്‌ മാഫിയ ലക്ഷ്യമിട്ടാണു സൈനിക നീക്കമെന്നായിരുന്നു യു.എസിന്റെ വിശദീകരണം. ഏതാനും ബോട്ടുകളെയും അവര്‍ ആക്രമിച്ചു. പക്ഷേ, അതു മഡുറോയ്‌ക്കെതിരായ നീക്കത്തിന്റെ മുന്നൊരുക്കം........

© Mangalam