യുൈക്രന്‍ 'അവകാശവാദ' യുദ്ധം

റഷ്യ- യുൈക്രന്‍ യുദ്ധം തീരാന്‍ സാധ്യത തെളിഞ്ഞെന്നു വിശ്വസിച്ചവര്‍ക്കു മുന്നില്‍ അവകാശവാദ 'യുദ്ധ'ത്തിനു തുടക്കം. വിവിധ പക്ഷങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടാന്‍ തുടങ്ങിയതോടെ 'ആശയക്കുഴപ്പം' ഉണ്ടായവരില്‍ ലോകനേതാക്കളും.
യുദ്ധം 1,400 ദിവസം പിന്നിടുമ്പോള്‍ ഇരുപക്ഷത്തിനും അവകാശവാദങ്ങളേറെ. പക്ഷേ, സത്യമെന്തെന്ന്‌ ആര്‍ക്കുമറിയില്ല. റഷ്യക്ക്‌ നാലു ലക്ഷം സൈനികരെ നഷ്‌ടമായെന്നാണു പാശ്‌ചാത്യ മാധ്യമങ്ങളുടെ നിലപാട്‌. റഷ്യ പിടിച്ചെടുത്തത്‌ യുൈക്രന്റെ 0.8 ശതമാനം മാത്രമാണെന്നാണു വിശദീകരണം. ആ കണക്ക്‌ റഷ്യ അംഗീകരിക്കുന്നില്ല. പകരം തങ്ങള്‍ വിജയപാതയിലാണെന്നാണ്‌ അവരുടെ പക്ഷം.
കഴിഞ്ഞ വര്‍ഷം റഷ്യയ്‌ക്ക്‌ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നെങ്കിലും, തുച്‌ഛമായ ഭൂപ്രദേശങ്ങള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂവെന്നാണു യുൈക്രന്‍ പറയുന്നത്‌. ദിവസങ്ങള്‍ക്കു മുമ്പ്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമിര്‍ പുടിനെ വധിക്കാന്‍ യുൈക്രന്‍ ശ്രമിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്‌ ആരോപിച്ചതിന്റെ പിന്നാലെയും ആശയക്കുഴപ്പമുണ്ടായി.
മോസ്‌കോയ്‌ക്ക്‌ 140 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള വാല്‍ദായ്‌ തടാകത്തിന്‌ സമീപമായിരുന്നു ആക്രമണം. 'യുൈക്രന്‍ ഭരണകൂടം റഷ്യന്‍ പ്രസിഡന്റിന്റെ നോവൊഗൊറോഡ്‌ മേഖലയിലെ ഔദ്യോഗിക വസതിയിലേക്ക്‌ 91 ദീര്‍ഘദൂര ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഭീകരാക്രമണം നടത്തി. റഷ്യന്‍ സായുധ സേനയുടെ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാ ഡ്രോണുകളെയും നശിപ്പിച്ചു' - ലാവ്‌റോവ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. പുടിന്‍ അപ്പോള്‍ അവിടെയുണ്ടായിരുന്നോ എന്ന്‌ അദ്ദേഹം പറഞ്ഞില്ല.
തൊട്ടുപിന്നാലെ യുൈക്രന്‍ പ്രതിനിധി ആന്ദ്രി സിബിഹ ആ ആരോപണം നിഷേധിച്ചു. യുൈക്രന്‍ പുടിന്റെ വസതിയെ ആക്രമിച്ചെന്ന റഷ്യയുടെ ആരോപണങ്ങള്‍ക്ക്‌ യാതൊരുവിധ തെളിവുകളുമില്ലെന്നാണ്‌ യുൈക്രന്റെ നിലപാട്‌. അങ്ങനെയൊരു സംഭവം........

© Mangalam