ഈ ആക്രമണങ്ങള്‍ക്ക്‌ അന്ത്യമില്ലേ?

നാഗ്‌പൂരിലെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച്‌ മലയാളി വൈദികന്‍ ഫാ. സുധീറിനെയും കുടുംബത്തെയും മറ്റ്‌ 10 പേരെയും അറസ്‌റ്റ്‌ ചെയ്‌ത സംഭവം, രാജ്യത്ത്‌ ചിലയിടങ്ങളില്‍ ൈക്രസ്‌തവ സമൂഹം നേരിടുന്ന ഭീഷണി എത്രത്തോളം രൂക്ഷമാണെന്ന്‌ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നു. ക്രിസ്‌ത്യാനികള്‍ക്കെതിരായ സംഘടിത ആക്രമണങ്ങളുടെയും നിയമപരമായ പീഡനങ്ങളുടെയും ഏറ്റവും പുതിയ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുന്നു.
ഭരണഘടന ഉറപ്പുനല്‍കുന്ന ഇഷ്‌ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്‌. ക്രിസ്‌മസ്‌ കരോളിനും പ്രാര്‍ഥനായോഗങ്ങള്‍ക്കും പോലും ഭീഷണിയുയരുന്ന അവസ്‌ഥ, ഫാ. സുധീറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, 'ക്രിസ്‌മസ്‌ പാട്ടുകള്‍ പാടാന്‍ പോലും........

© Mangalam