അസുഖങ്ങളേറെ, ആശുപത്രിയെ ഭയം

ചോലനായ്‌ക്കര്‍ക്ക്‌ പൊതു സമൂഹവുമായുള്ള സമ്പര്‍ക്കം മൂലം ഇതുവരെ കാണാതിരുന്ന അസുഖങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്‌. മാനസികാരോഗ്യ തകരാര്‍ മുതല്‍ രക്‌തസമ്മര്‍ദവും പ്രമേഹവും വരെ ഇവരില്‍ ഇപ്പോള്‍ കണ്ടുവരുന്നു.
മാനസികവെല്ലുവിളി നേരിടുന്ന ചോലനായ്‌ക്കരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുകയാണ്‌. നിലവില്‍ 11പേര്‍ക്കാണു മാനസികാരോഗ്യ ബുദ്ധിമുട്ടുള്ളത്‌. കൂടുതലും കുപ്പമല ഭാഗത്താണ്‌ കണ്ടുവരുന്നത്‌. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളിലാണ്‌ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായുള്ളത്‌. ഇത്‌ മറ്റ്‌ അസുഖങ്ങളിലേക്കു നയിക്കുന്ന സാഹചര്യങ്ങളും നിലനില്‍ക്കുന്നു.
അച്ചനളയിലും അസുഖ ബാധിതരുണ്ട്‌. 2017ലെ കണക്ക്‌ പ്രകാരം മാഞ്ചീരി മേഖലയിലെ ബാലന്‍, മണ്ണള സച്ചിന്‍, മണ്ണള കുങ്കന്‍, കൂട്ടുമല ചാത്തന്‍, കുപ്പുമല ചാത്തന്‍, മാതു, കുപ്പുമല കാളന്‍, ജയരാജ്‌, പൂച്ചപ്പാറ ആനി, കരിക്ക, വീരന്‍, ചാത്തന്‍, അച്ചനള ചാത്തി, മണ്ണള വീരന്റെ മകന്‍, പാട്ടക്കരിമ്പിലെ നിഷയുടെ സഹോദരി എന്നിവരെല്ലാം മനസിന്റെ താളം തെറ്റിയവരായിരുന്നു. ഇവരില്‍ ചിലര്‍ മരിച്ചു. ഉള്‍ക്കാടുകളില്‍ കഴിയുന്ന ഇവരെ ചികിത്സിക്കാനോ കൗണ്‍സലിങ്‌ നല്‍കാനോ സംവിധാനങ്ങളൊന്നുമില്ല. നാട്ടിലെത്തിച്ചാല്‍തന്നെ ഇവര്‍ക്കു ഡോക്‌ടര്‍മാരോട്‌ ആശയ വിനിമയം സാധ്യമാകുന്നില്ല. ചികിത്സ നല്‍കിയാലും തുടര്‍പരിചരണത്തിനും പുനരധിവാസത്തിനും മാര്‍ഗമില്ല.
കുഷ്‌ഠരോഗം ഇന്ന്‌ സമുദായത്തിലെ പ്രധാന അസുഖമായി മാറിക്കൊണ്ടിരിക്കുകയാണ്‌. മാഞ്ചീരി വന മേഖലയില്‍നിന്നും നിലവില്‍ മൂന്ന്‌ ആളുകള്‍ക്കാണ്‌ ഈ രോഗം റിപ്പോര്‍ട്ട്‌ ചെയ്പ്പെട്ടിട്ടുള്ളത്‌. ഷുഗര്‍, പ്രഷര്‍ പോലെയുള്ളവ കൂടുതല്‍ കാണാന്‍........

© Mangalam