ഏഴാം ധനകാര്യ കമ്മിഷന്‍ ഗവര്‍ണര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

തിരുവനന്തപുരം: ഏഴാം സംസ്‌ഥാന ധനകാര്യ കമ്മിഷന്റെ ഒന്നാം റിപ്പോര്‍ട്ട്‌ ഗവര്‍ണര്‍ക്ക്‌ സമര്‍പ്പിച്ചു. ലോക്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്‌ അര്‍ലേക്കര്‍ ധനകാര്യ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ പ്രഫസര്‍ കെ.എന്‍. ഹരിലാലില്‍നിന്നു റിപ്പോര്‍ട്ട്‌ സ്വീകരിച്ചു.
ധനകാര്യ കമ്മിഷന്‍ അംഗവും ധനവകുപ്പ്‌ സെക്രട്ടറിയുമായ കെ.ആര്‍. ജ്യോതിലാല്‍, ധനകമ്മിഷന്‍ സെക്രട്ടറി പി. അനില്‍ പ്രസാദ്‌, അഡൈ്വസര്‍ പ്രഫ. കെ.കെ. ഹരിക്കുറുപ്പ്‌ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. റിപ്പോര്‍ട്ട്‌ തുടര്‍നടപടികള്‍ക്കായി ഗവര്‍ണര്‍ സംസ്‌ഥാന സര്‍ക്കാരിനു കൈമാറും. 2026-27 ധനകാര്യ വര്‍ഷത്തേക്കുള്ള ശിപാര്‍ശകളാണ്‌ ധനകമ്മിഷന്റെ ആദ്യ........

© Mangalam