സന്തോഷം കെട്ടടങ്ങാത്ത ആഘോഷം

ക്രിസ്‌മസ്‌ അതുല്യവും അത്യന്തം ആഹ്‌ളാദകരവുമായ ഒരു ചരിത്ര സംഭവത്തിന്റെ അനുസ്‌മരണമാണ്‌. അതിന്റെ സന്തോഷം ഒരിക്കലും കെട്ടടയുന്നതല്ല. ലോകത്തെ ആകമാനം കോരിത്തരിപ്പിക്കുന്ന സംഭവം. പാപത്തിന്റെ താപപ്പരപ്പില്‍ പുണ്യത്തിന്റെ കുളിര്‍ക്കാറ്റുമായി ഒരു പൊന്നുണ്ണി ഭൂജാതനായി. ദൈവം മനുഷ്യനായ, അഗ്രാഹ്യമായ മഹാരഹസ്യത്തിന്റെ സാക്ഷാത്‌കാരം - സെന്റ്‌ അഗസ്‌റ്റിന്റെ വാക്കുകളില്‍, വാനവന്‍ മാനവനായത്‌ മാനവന്‍ വാനവനാകാനാണ്‌.

ക്രിസ്‌തുദേവന്റെ മനുഷ്യാവതാരം മഴവെള്ളത്തിന്റെയും മലിനജലത്തിന്റെയും പ്രക്രിയയ്‌ക്കു സമാന്തരമെന്നു പറയുമ്പോള്‍ കൗതുകം തോന്നും. സൂര്യന്റെ താപപ്പരപ്പില്‍ തുള്ളിക്കളിക്കുന്ന വെള്ളിമേഘങ്ങള്‍ കാര്‍മേഘം കലര്‍ന്ന്‌ സൂര്യാഭിമുഖ്യം നഷ്‌ടപ്പെട്ട്‌ മഴവെള്ളമായി മണ്ണില്‍ വീണ്‌ ചെളിവെള്ളമായി മാറുന്നു. ഈ ചെളിവെള്ളത്തെ സൂര്യന്റെ കരകിരണങ്ങള്‍ ഒപ്പിയെടുത്ത്‌ തെളിവെള്ളത്തിന്റെ നീരാവിയാക്കി വാനവിതാനത്തില്‍ എത്തിക്കുന്നു. ഏതാണ്ടിതുപോലെ, ദൈവസാന്നിധ്യത്തിന്റെ സന്തോഷത്തില്‍ പറുദീസായുടെ പൂപ്പന്തലില്‍ ആടിക്കളിച്ച ആദിമനുഷ്യര്‍ പാപഭാരമേറ്റു ദൈവാഭിമുഖ്യം നഷ്‌ടപ്പെട്ട്‌ മരണത്തിന്റെ മടിത്തട്ടിലേക്ക്‌ മലര്‍ന്നടിച്ചു വീണു. ദൈവസ്‌നേഹത്തിന്റെ കരം അവരെ വാരിയെടുത്ത്‌ സ്വര്‍ഗതലത്തില്‍ എത്തിക്കുന്നതാണ്‌ ക്രിസ്‌മസ്‌ സംഭവത്തിന്റെ അര്‍ത്ഥവും ആവിഷ്‌കാരവും.

കാലത്തിന്റെ........

© Mangalam