നേറ്റിവിറ്റി കാര്‍ഡില്‍ നിറയുന്ന അവ്യക്‌തത |
പൗരത്വം അടക്കമുള്ള ആശങ്കകള്‍ക്കു പരിഹാരം എന്ന നിലയില്‍ കേരളം സ്വന്തം നേറ്റിവിറ്റി കാര്‍ഡ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഒരാള്‍ ജനിച്ചതും സ്‌ഥിരമായി താമസിക്കുന്നതും കേരളത്തിലാണെന്നു വ്യക്‌തമാക്കാന്‍ നിലവില്‍ നല്‍കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നിയമപ്രാബല്യമുള്ള രേഖയല്ല. എന്നിരിക്കെ, പല ആവശ്യങ്ങള്‍ക്കായി പലതവണ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട സ്‌ഥിതിയാണ് ജനങ്ങള്‍ക്കുള്ളത്. ഇതിനുപകരം സ്‌ഥിരമായും സംസ്‌ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റു സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതുമായ ആധികാരിക രേഖയായിരിക്കും പുതിയ കാര്‍ഡ് എന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്തു ജീവിക്കുന്ന വ്യക്‌തി എന്നു തെളിയിക്കാന്‍ ഒരു സ്‌ഥിരം രേഖ ഉണ്ടാകുന്നതു ജനങ്ങളെ സംബന്ധിച്ച് ഉപകാരപ്രദമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്........