കാട്ടില്‍നിന്ന് വരുന്നത് കദനംനിറഞ്ഞ കഥകള്‍ |
കാടു കയറുന്ന 'മരണ മാല്യം' 2 വി.പി. നിസാര്‍
മുത്തച്‌ഛന്‍ വിവാഹം കഴിച്ചു ഗര്‍ഭിണിയാക്കിയ ബാലികയുടെ കഥ പുറത്തു വന്നതോടെ സമാനമായ മറ്റൊരു സംഭവവും തെളിഞ്ഞു. ഇത്തവണ ഒരു 12 വയസുകാരിയായിരുന്നു ഇര. ഭര്‍ത്താവ് 57 വയസുകാരനായ മുത്തച്‌ഛനും.
കരുളായി കുപ്പമല കോളനിയിലെ ചോലനായ്‌ക്ക കുട്ടി ഒന്നാംക്ലാസ് പഠനം പോലും പൂര്‍ത്തീകരിക്കാതെ മടങ്ങിയതായിരുന്നു. മാതാപിതാക്കള്‍ മരണപ്പെട്ടതോടെ അവള്‍ ഒറ്റപ്പെട്ടു. ഇതോടെയാണ്, അവസരം മുതലെടുത്ത് മുത്തച്‌ഛനായ 57വയസുകാരന്‍ വിവാഹം ചെയ്‌തത്. പിറ്റേവര്‍ഷം തന്നെ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ആരോഗ്യം നഷ്‌ടപ്പെട്ട പെണ്‍കുട്ടി പനി ബാധിച്ച് കഴിഞ്ഞ സെപ്‌റ്റംബറില്‍ മരണപ്പെടുകയും ചെയ്‌തു. മരണപ്പെടുമ്പോള്‍ പെണ്‍കുട്ടിക്കു 19ഉം, കുഞ്ഞിനു ആറു വയസ്സുമായിരുന്നു പ്രായം. കരുളായിയില്‍നിന്നും 25കിലോമീറ്റര്‍ ദൂരെയാണു ഇവരുടെ താമസ സ്‌ഥലമായ കുപ്പുമല. മാഞ്ചീരിവരെ ജീപ്പിലൂടെയും തുടര്‍ന്നു ആറു കിലോമീറ്റര്‍ ചെങ്കുത്തായ മലകള്‍ കയറിയിറങ്ങിയുംവേണം എത്താന്‍.
മരണപ്പെടുന്നതിന് ഒരു മാസം മുമ്പാണു പെണ്‍കുട്ടിക്കു പനി തുടങ്ങിയത്. ആദ്യം ചികിസിച്ചില്ല. അവശയായ വിവരം അറിഞ്ഞ് ഐ.ടി.ഡി.പി. ഉദ്യോഗസ്‌ഥര്‍ ഇടപെട്ടു മാഞ്ചീരിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഭര്‍ത്താവ് കുട്ടയില്‍ചുമന്നു മാഞ്ചീരിയില്‍ എത്തിച്ചു. തുടര്‍ന്നു ഐ.ടി.ഡി.പി. ഏര്‍പ്പെടുത്തിയ ജീപ്പില്‍ നിലമ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണീരണിയിക്കുന്ന കഥ..
ഏഴുവയസ്സുള്ളപ്പോഴാണു ഉള്‍വനത്തില്‍നിന്നും ഈ പെണ്‍കുട്ടി പഠിക്കാനായി നാട്ടിലെത്തിയത്. 2016ല്‍ മാതാവ് ചാത്തിയെ കരുളായിയിലെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മഹിളാസമഖ്യ പ്രവര്‍ത്തകര്‍ ഇവരുടെ ജീവിത സാഹചര്യം മനസ്സിലാക്കിയത്. തുടര്‍ന്ന് രക്ഷിതാക്കളോട് സംസാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെകൂടി സമ്മതത്തോടെ നാട്ടില്‍ പഠനത്തിന് കൊണ്ടുവന്നത്. പതുക്കെ പെണ്‍കുട്ടി എല്ലാവരുമായി സൗഹൃദം സ്‌ഥാപിക്കാനും തുടങ്ങി.
എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ മാനസികദൗര്‍ബല്യമുണ്ടായതിനെ തുടര്‍ന്നു മാതാവ് മരണപ്പെട്ടു. ഇതോടെ കുഞ്ഞിനെ........