ആചാരം മറന്നു; അവരാകെ മാറി |
ലോകമെമ്പാടും ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം പ്രധാനമായും അവരുടെ സ്വയം നിര്‍ണയാവകാശത്തെയും ഭൂമിയുടെ മേലുള്ള അവകാശത്തെയും അംഗീകരിച്ചുകൊണ്ടാണ് നടപ്പാക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ പ്രഖ്യാപനങ്ങള്‍ പോലുള്ള രാജ്യാന്തര നിയമങ്ങള്‍ വഴി അവരുടെ തനത് സംസ്‌കാരം, ഭാഷ, പരമ്പരാഗത അറിവുകള്‍ എന്നിവ സംരക്ഷിക്കാന്‍ പൊതുസമൂഹം ശ്രമിക്കുന്നു. ആധുനിക രീതികള്‍ അടിച്ചേല്‍പ്പിക്കാതെ, അവരുടെ വാസസ്‌ഥലങ്ങളില്‍ പുറത്തുനിന്നുള്ളവരുടെ അനാവശ്യമായ ഇടപെടലുകള്‍ നിയന്ത്രിച്ചും, അവര്‍ക്ക് ആവശ്യമായ ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ അവരുടെ സംസ്‌കാരത്തിന് ഇണങ്ങുന്ന രീതിയില്‍ മാത്രം ലഭ്യമാക്കിയുമാണ് ഈ സംരക്ഷണം ഉറപ്പാക്കുന്നത്; അവരെ നിര്‍ബന്ധിതമായി 'പരിഷ്‌കരിക്കാന്‍' ശ്രമിക്കാതെ, അവരുടെ തനതായ രീതിയില്‍ തന്നെ അന്തസ്സോടെ ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് ആധുനിക ലോകം സ്വീകരിക്കുന്ന ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം.
ഇന്ത്യയില്‍ ആദിവാസികളോടുള്ള സമീപനം ശക്‌തമായ നിയമപരിരക്ഷയും എന്നാല്‍ പ്രായോഗികമായ അവഗണനയും ഇടകലര്‍ന്ന സങ്കീര്‍ണമായ ഒരവസ്‌ഥയാണ്. ഭരണഘടനാപരമായി പ്രത്യേക പരിഗണനയും, വനാവകാശ നിയമം പോലുള്ള ശക്‌തമായ നിയമങ്ങളും, ഉദ്യോഗ-വിദ്യാഭ്യാസ മേഖലകളില്‍ സംവരണവും നല്‍കി സര്‍ക്കാര്‍ അവരെ ശാക്‌തീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, യാഥാര്‍ത്ഥ്യം പലപ്പോഴും വേദനാജനകമാണ്. 'മുഖ്യധാരയിലേക്ക്' കൊണ്ടുവരിക എന്ന പേരില്‍ അവരുടെ തനത് സംസ്‌കാരത്തെയും ജീവിതരീതിയെയും തള്ളിപ്പറയുന്ന സമീപനമാണ് പലപ്പോഴും പൊതുസമൂഹം സ്വീകരിക്കുന്നത്.
കേരളത്തിലെ ആദിവാസി വിഭാഗമായ ചോലനായ്‌ക്കര്‍ക്ക് ഒരു പ്രത്യേകതയുണ്ട്; ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അവശേഷിക്കുന്ന ഏക ഗുഹാവാസികളാണ് അവര്‍. ജനസംഖ്യ നിലവില്‍ 470ല്‍ താഴെ മാത്രം. പുറംലോകവുമായി സമ്പര്‍ക്കം വളരെ കുറവായിരുന്നു. പക്ഷേ, കാലം മാറിയതോടെ അവര്‍ക്ക് പൂര്‍ണമായും പുറംലോകവുമായി വിട്ടു........