കൈക്കൂലിയില്‍ നാടിനെ ഒറ്റുന്നവര്‍ |
ജനങ്ങളെ സംരക്ഷിക്കുകയും നീതിപൂര്‍വം കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യേണ്ട വിഭാഗമാണു പോലീസ് സേന. ഒരു നാടിന്റെ ക്രമസമാധാനവും അന്തസും പാലിക്കപ്പെടുന്നതില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഇത്തരത്തില്‍ പെരുമാറേണ്ട ഒരു ഉന്നത ഉദ്യോഗസ്‌ഥനെയാണ് അഴിമതിക്കേസില്‍ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നത്. ജയില്‍ ഡി.ഐ.ജി: എം.കെ. വിനോദ് കുമാറിന്റെ സസ്‌പെന്‍ഷന്‍, പോലീസ് സേനയ്‌ക്കുള്ളിലെ പുഴുക്കുത്തുകളെക്കുറിച്ച് ജനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നു. ഇത്തരക്കാരും ഉള്‍പ്പെടുന്ന സേനയുടെ ശുദ്ധീകരണത്തിനു വൈകുകയോ മടിക്കുകയോ ചെയ്യുന്തോറും സര്‍ക്കാരിനുതന്നെയാകും തിരിച്ചടിയുണ്ടാകുക.
തടവുകാരില്‍നിന്നു ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന ഗുരുതര കുറ്റമാണു വിനോദ് കുമാറിനെതിരേ കണ്ടെത്തിയത്. സര്‍ക്കാരിനെ നയിക്കുന്ന സി.പി.എമ്മിന്റെ പിന്തുണയുള്ള ആളായിട്ടാണ് വിനോദ് കുമാര്‍ അറിയപ്പെടുന്നത്. ഭരണത്തിന്റെ തണലില്‍ കൈക്കൂലി ഇടപാടുകള്‍ നയിക്കുകയും ക്രിമിനലുകള്‍ക്കു ലഹരി നല്‍കുകയും ചെയ്‌തു എന്നതടക്കവുമുള്ള തെളിവുകളാണ് പുറത്തുവന്നത്. 2020 ല്‍........