ദാസനും വിജയനും |
ദാസനും വിജയനും നമ്മുടെ സ്വന്തം ആളുകളാണ്. മലയാളത്തിന്റെ രണ്ടു മുഖങ്ങള്‍.
ഒരാള്‍ സുന്ദരനും ഭാഗ്യവാനും ബുദ്ധിമാനുമാണെങ്കില്‍ അപരന്‍ ഗ്ലാമര്‍രഹിതനും നിര്‍ഭാഗ്യവാനും കുബുദ്ധിമാനുമാണ്. ഈ രണ്ടു പേരെയും സൃഷ്‌ടിച്ച് മലയാളിയുടെ ഈഗോകളെ തൃപ്‌തിപ്പെടുത്തിയ ശ്രീനിവാസന്‍ എന്ന ജീനിയസിനെ നമുക്ക് പെട്ടന്നു മറക്കാനാവില്ല.
എല്ലാ മധ്യവര്‍ഗ മനസുകളിലും ഒരല്‍പം ദാസനും വിജയനുമുണ്ടെന്നും ഈ രണ്ട് അഹംബോധങ്ങള്‍ തമ്മിലുള്ള മത്സരമാണ് നമ്മുടെ ജീവിതമെന്നുമാണ് ശ്രീനിവാസന്‍ കണ്ടെത്തിയത്.
'ദാസാ! എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട്, മോനേ!' എന്ന വിജയന്റെ നിലപാട് ഇടത്തട്ടുകാരായ യുവാക്കളുടെ ആശ്വാസവാചകങ്ങളായി മാറിയത് അതുകൊണ്ടാണ്. പശുവിന്റെ അമറല്‍ ഐശ്വര്യത്തിന്റെ സൈറണ്‍വിളിയായി തോന്നിയെന്നു പറയുന്ന അയാള്‍ ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ തത്രപ്പെടുന്ന യുവതലമുറയുടെ പ്രതീകമാണ്.
അപ്പോഴൊരു ചോദ്യമുയരുന്നു - ദാസനും വിജയനും നിശ്‌ചിതമായ രാഷ്‌ട്രീയമുണ്ടായിരുന്നുവോ?
സംശയമാണ്.
രാഷ്‌ട്രീയ- സാംസ്‌കാരിക - സാമൂഹിക വിഷയങ്ങളില്‍ ഉഗ്രവും സരസവുമായ കമന്റുകളോടെ സ്വതന്ത്രരായി അറമാദിക്കണമെങ്കില്‍ അവര്‍ക്ക് ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയോട് ആഭിമുഖ്യം പാടില്ലെന്ന് ഉചിതജ്‌ഞനായ ശ്രീനിവാസന് അറിയാമായിരുന്നു. അത് അരാഷ്‌ട്രീയത അല്ലായിരുന്നു താനും.
ജന്മനാടായ പാട്യം എന്ന കമ്യൂണിസ്‌റ്റുഗ്രാമത്തിലെ പ്രിയ നേതാവായിരുന്ന പാട്യം ഗോപാലനെ അതിരറ്റു സ്‌നേഹിച്ചിരുന്ന ശ്രീനിവാസന് ഒരിക്കലും രാഷ്‌ട്രീയത്തെ വെറുക്കാനാവുമായിരുന്നില്ലല്ലോ. യഥാര്‍ത്ഥ രാഷ്‌ട്രീയം എന്നാലെന്താണെന്ന് 'സന്ദേശം' എന്ന സിനിമയിലെ തിലകന്റെ കഥപാത്രത്തെക്കൊണ്ട് അദ്ദേഹം പറയിക്കുന്നുമുണ്ട്.
നസീറും ഭാസിയും അഥവാ
ദാസനും വിജയനും
പണ്ടുതൊട്ടേ ഉണ്ടായിരുന്ന ജനപ്രിയ കഥാപാത്രങ്ങളില്‍ നിന്നു പുതിയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ പിന്‍ബലത്തോടെ നര്‍മത്തില്‍ ചാലിച്ച് പ്രത്യേക മൂശയിലിട്ടു വാര്‍ത്തുണ്ടാക്കിയവയാണ് ദാസനും വിജയനും പോലുള്ള കഥാപാത്രങ്ങള്‍.കൂടിയാട്ടത്തിലെ അര്‍ജുനനും വിദൂഷകനും അരവിന്ദന്റെ 'ചെറിയ മനുഷ്യനും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍........