ഹൃദയപൂര്‍വം കേരളം

എറണാകുളം ജനറല്‍ ആശുപത്രി കേരളത്തിനു സമ്മാനിച്ചത്‌ അഭിമാനത്തിന്റെ പുതിയ ചരിത്രം. ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയ രാജ്യത്തെ ആദ്യ ജില്ലാ ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി മാറിയതിലൂടെ സംസ്‌ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിനൊന്നാകെയാണ്‌ തിളക്കമേറിയത്‌. പ്രത്യേകിച്ച്‌ , സംസ്‌ഥാന ആരോഗ്യമേഖല നിരവധി ആരോപണങ്ങളും വെല്ലുവിളികളും നേരിടുന്ന ഘട്ടത്തിലുണ്ടായ നേട്ടമെന്ന നിലയില്‍ പ്രാധാന്യമേറെ. മസ്‌തിഷ്‌ക്കമരണം സംഭവിച്ച കൊല്ലം ചാത്തന്നൂര്‍ ചിറക്കര ഇടവട്ടം ഷിജി നിവാസില്‍ ഷിബുവിന്റെ ( 47) ഹൃദയം സ്വീകരിച്ചത്‌ രാജ്യത്തിനു പുറത്തുനിന്നുള്ള വ്യക്‌തിയാണെന്നതും പ്രത്യേകതയായി. ഒരു വര്‍ഷമായി ഹൃദയം മാറ്റിവയ്‌ക്കലിനു കാക്കുകയായിരുന്ന നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമി (22)യ്‌ക്കാണ്‌ പുതുജീവന്‍ ലഭിച്ചത്‌. പാരമ്പര്യമായി ഹൃദ്രോഗം വേട്ടയാടുന്ന കുടുംബത്തില്‍ പിറന്ന ദുര്‍ഗയ്‌ക്ക്‌ ഒരു അനുജന്‍ മാത്രമാണുള്ളത്‌. അമ്മയും മൂത്ത സഹോദരിയും........

© Mangalam