ആള്‍ക്കൂട്ടത്തിന്‌ മനുഷ്യത്വം വേണ്ടേ?

വീണ്ടുമൊരു ആള്‍ക്കൂട്ടക്കൊലയുടെ നാണക്കേട്‌ കേരളത്തിനുമേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു. പരിഷ്‌കൃതരും സംസ്‌കാരസമ്പന്നരെന്നുമുള്ള മലയാളിയുടെ നാട്യത്തിനേറ്റ കനത്ത പ്രഹരമാണ്‌ പാലക്കാട്‌ വാളയാറില്‍ സംഭവിച്ച ആള്‍ക്കൂട്ടക്കൊല. മോഷ്‌ടാവ്‌ എന്ന സംശയത്തിന്റെ പേരിലാണ്‌ ആള്‍ക്കൂട്ടം ഛത്തീസ്‌ഗഡ്‌ ബിലാസ്‌പൂര്‍ സ്വദേശിയും അതിഥിതൊഴിലാളിയുമായ രാം നാരായണ ഭയ്യാറെ (31) ആക്രമിച്ചത്‌. രാം നാരായണന്റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായി. ശരീരത്തില്‍ ഒരിടത്തുപോലും മര്‍ദനമേല്‍ക്കാത്തതായി ഇല്ലെന്നും 40 ല്‍ അധികം മുറിവുകള്‍ ഉണ്ടെന്നുമാണ്‌ ഫോറന്‍സിക്‌ പരിശോധനയില്‍ വ്യക്‌തമായിട്ടുള്ളത്‌. വാരിയെല്ലുകള്‍ തകരുന്ന വിധം ക്രൂരമര്‍ദനം ഉണ്ടായി . തലച്ചോറില്‍ രക്‌തസ്രാവം ഉണ്ടാവുകയും ചെയ്‌തു. ' നീ ബംഗ്ലാദേശിയാണോ' എന്നു ചോദിച്ചായിരുന്നത്രേ മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ടമര്‍ദനം. ജോലി തേടി കേരളത്തില്‍ എത്തിയ ഒരു നിര്‍ധന കുടുംബത്തിന്റെ ജീവിത പ്രതീക്ഷകള്‍ ഇത്തരത്തില്‍ തച്ചുതകര്‍ത്ത ആള്‍ക്കൂട്ടത്തിന്റെ മാനസികാവസ്‌ഥ യഥാര്‍ത്ഥത്തില്‍ ഈ നാടിനെ........

© Mangalam