ലക്ഷ്യത്തിലേക്കു കുതിച്ച്‌ ഇന്‍വെസ്‌റ്റ്‌ കേരള ഗേ്ലാബല്‍ സമ്മിറ്റ്‌

കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട ഇന്‍വെസ്‌റ്റ്‌ കേരള ഗേ്ലാബല്‍ സമ്മിറ്റ്‌. നിക്ഷേപക സംഗമത്തിനുശേഷം 10 മാസം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ്‌. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിക്ഷേപ വാഗ്‌ദാനങ്ങള്‍ യഥാര്‍ഥ നിക്ഷേപങ്ങളാവുന്നതിലെ വേഗം ഇപ്പോഴിതാ പുതിയൊരു റെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുന്നു. താല്‍പര്യപത്രങ്ങള്‍ നിക്ഷേപങ്ങളാവുന്നതില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പരിവര്‍ത്തന നിരക്കാണ്‌ കേരളത്തില്‍ ഇതിനകം രേഖപ്പെടുത്തിയത്‌. നിക്ഷേപ വാഗ്‌ദാനങ്ങളില്‍ 23.16% യഥാര്‍ത്ഥ നിക്ഷേപമായി പരിണമിച്ചു.
സ്‌ഥലം അനുവദിച്ച പദ്ധതികളുടെ കാര്യമെടുത്താല്‍ 37% ആണ്‌ പരിവര്‍ത്തന നിരക്ക്‌. സംസ്‌ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ വന്‍ വിജയമായിരുന്നു ഐ.കെ.ജി.എസ്‌. എന്ന്‌ പിന്നിട്ട പത്തു മാസങ്ങള്‍ തെളിയിക്കുന്നു. 449 താല്‍പര്യപത്രങ്ങളാണ്‌ ഐ.കെ.ജി.എസില്‍ ഒപ്പു വച്ചത്‌. 1.81 ലക്ഷം കോടി മൂല്യം വരുന്ന നിക്ഷേപ താല്‍പര്യ പത്രങ്ങള്‍ സംസ്‌ഥാനത്തിനു ലഭിച്ചു. ഇതിലൂടെ അഞ്ചു ലക്ഷത്തോളം തൊഴില്‍ അവസരങ്ങളും വാഗ്‌ദാനം ചെയ്യപ്പെട്ടു. ടൂറിസം, ഭക്ഷ്യ സംസ്‌കരണം, ഇലക്‌ട്രോണിക്‌ ഘടകങ്ങളുടെ നിര്‍മണം, ഐടി / ഐടി അധിഷ്‌ഠിത വ്യവസായങ്ങള്‍, മരാധിഷ്‌ഠിത വ്യവസായങ്ങള്‍, റബര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ഹെല്‍ത്ത്‌കെയര്‍, ആയൂര്‍വേദ അന്‍ഡ്‌ വെല്‍നെസ്സ്‌ തുടങ്ങിയ മേഖലകളിലാണ്‌, മേല്‍പറഞ്ഞ നിക്ഷേപ താല്‍പര്യ പത്രങ്ങളില്‍ അധികവും ഒപ്പു വച്ചത്‌. ലോകോത്തര ബ്രാന്‍ഡുകള്‍ മുതല്‍ കേരളത്തിന്റെ സ്വന്തം കമ്പനികള്‍ വരെ നിക്ഷേപ താല്‍പര്യം പ്രകടിപ്പിക്കുകയുണ്ടായി. ഇതില്‍ 104 നിക്ഷേപ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിന്‌ ഇതു പുതിയ അനുഭവമാണ്‌. നിക്ഷേപ........

© Mangalam