ചലച്ചിത്ര മേളയും വിവാദങ്ങളും |
രാജ്യാന്തര ചലച്ചിത്രമേളയുമായി (ഐ.എഫ്.എഫ്.കെ) ബന്ധപ്പെട്ടു വിവാദങ്ങള്‍ ഉയരുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. ആവിഷ്‌കാര സ്വാതന്ത്ര്യവും മേളയുടെ നടത്തിപ്പിലെ പോരായ്‌മകളും തുടര്‍ചര്‍ച്ചയായി മാറുന്ന രീതിയിലാണ് ഇത്തവണയും മേളയുടെ കൊടിയിറക്കം. പതിവുപോലെ സെന്‍സര്‍ വിവാദങ്ങളും ചിത്രങ്ങള്‍ക്കു കേന്ദ്രാനുമതി നിഷേധിക്കലുമെല്ലാം ഉണ്ടായി. കഴിഞ്ഞ 12ന് ആരംഭിച്ച ചലച്ചിത്ര മേളയില്‍ സംസ്‌ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ റസൂല്‍ പൂക്കുട്ടിയുടെ അഭാവവും പ്രതിഷേധത്തിനു കാരണമായി.
കേവലം വിനോദോപാധി എന്നതിനപ്പുറം മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളിലെ രാഷ്‌ട്രീയവും സാമൂഹിക പശ്‌ചാത്തലവും കാണികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. സിനിമയുടെ ഉള്ളടക്കത്തെ ആസ്‌പദമാക്കിയാണു മിക്കവാറും വിവാദങ്ങളെന്നതുകൊണ്ടുതന്നെ, സിനിമയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും ഗൗരവമുള്ള ചിന്ത ഉണ്ടാകണം. 19 ചലച്ചിത്രങ്ങളുടെ പ്രദര്‍ശനത്തിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അനുമതി........