സുരക്ഷയുടെ വിലയിടുന്ന ആണവോര്‍ജ ബില്ല്‌

ഇന്ത്യന്‍ ഊര്‍ജരംഗത്തും ഭരണനിര്‍വഹണ രീതികളിലും വിപ്ലവം സൃഷ്‌ടിക്കാന്‍ ലക്ഷ്യമിടുന്ന, സുസ്‌ഥിരമായ ആണവോര്‍ജ ഉപയോഗവും മുന്നേറ്റവും (ഗ്മന്ഥന്ധന്റദ്ധന്റ്വനു ണ്ണന്റത്സനുന്ഥന്ഥദ്ധദ്ദ ന്റ ്രക്കത്മ്രന്റ്യനുണ്ഡനുന്ധ ഗ്നക്ഷ മ്മഗ്മ്യനുന്റത്സ ഞ്ഞനുത്സദ്ദത്ന ക്ഷഗ്നത്സ സ്സത്സന്റന്ഥക്ഷഗ്നത്സണ്ഡദ്ധദ്ദ ണ്ടദ്ധ്രന്റ ണ്ണക്കമ്മസ്സണ്ട) സംബന്ധിച്ച ബില്ല്‌ ലോക്‌സഭ കടന്നതോടെ, രാജ്യം ഒരു നയപരമായ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്‌. ഈ സുപ്രധാന നിയമം ഒരു പാര്‍ലമെന്ററി സമിതിയുടെ സമഗ്രമായ പരിശോധനയ്‌ക്ക്‌ വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചത്‌, പൊതുനയരൂപീകരണത്തിലെ സുതാര്യതയെക്കുറിച്ചും ജനാധിപത്യപരമായ മേല്‍നോട്ടത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
നിലവില്‍ ഇന്ത്യയുടെ മൊത്തം സ്‌ഥാപിത വൈദ്യുതോല്‍പാദന ശേഷിയുടെ ഏകദേശം 1.5% മാത്രമാണ്‌ ആണവോര്‍ജം നല്‍കുന്നത്‌. എന്നാല്‍, 2070- ആകുമ്പോള്‍ അറ്റ-കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കുക എന്ന രാജ്യത്തിന്റെ പ്രതിജ്‌ഞാബദ്ധത യാഥാര്‍ത്ഥ്യമാകണമെങ്കില്‍, സൗരോര്‍ജത്തെയും കാറ്റാടിയന്ത്രങ്ങളെയും പോലുള്ള പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ ഏറ്റക്കുറച്ചിലുകള്‍ക്ക്‌ പിന്തുണ നല്‍കാന്‍ കഴിയുന്ന, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ഥിരമായ ആണവോര്‍ജ സ്രോതസ്സുകള്‍ അനിവാര്യമാണ്‌.
ഇതിനായി, 2047-ആകുമ്പോള്‍ ആണവോര്‍ജ ശേഷി നിലവിലെ 8.8 ജിഗാ വാട്ടില്‍നിന്ന്‌ 100 ജിഗാ വാട്ട്‌ ആയി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍, ഭീമമായ മൂലധനച്ചെലവുള്ള ഈ മേഖലയിലേക്ക്‌ ആഭ്യന്തര, വിദേശ സ്വകാര്യ നിക്ഷേപം ഒഴുകിയെത്തേണ്ടതുണ്ട്‌. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ 1962-ലെ ആറ്റോമിക്‌ എനര്‍ജി........

© Mangalam