കെ.ജെ. ജോര്‍ജ് ഇന്‍ഷുറന്‍സ് മേഖലയിലെ 100% വിദേശ നിക്ഷേപം |
ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ.) പരിധി 74 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്താനുള്ള സുപ്രധാന ബില്‍ ലോക്‌സഭ പാസാക്കിയത് സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഒന്നാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് അനിവാര്യമായ മൂലധനം, സാങ്കേതികവിദ്യ, ആഴത്തിലുള്ള വിപണി വ്യാപ്‌തി എന്നിവ ഉറപ്പാക്കാനുള്ള നിര്‍ണായക ചുവടുവയ്‌പ്പായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. എന്നാല്‍, ഈ നീക്കം ഇന്ത്യന്‍ സമ്പാദ്യത്തിന്റെ നിയന്ത്രണം വിദേശ ശക്‌തികള്‍ക്ക് കൈമാറുമോ എന്ന ആശങ്ക പ്രതിപക്ഷം ശക്‌തമായി ഉന്നയിക്കുന്നു.
ഇന്‍ഷുറന്‍സ് മൂലധന-തീവ്രവും ദീര്‍ഘകാല നിക്ഷേപ സ്വഭാവമുള്ളതുമായ മേഖലയാണ്. 100% എഫ്.ഡി.ഐ. അനുവദിക്കുന്നതിലൂടെ ആഗോള ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളിയുടെ തടസങ്ങളില്ലാതെ വന്‍തോതിലുള്ള, ദീര്‍ഘകാല മൂലധനം രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും. ഇത് കമ്പനികളെ അവരുടെ സാമ്പത്തിക ശേഷി മെച്ചപ്പെടുത്താനും, ഇന്‍ഷുറന്‍സ് കവറേജ് വര്‍ദ്ധിപ്പിക്കാനും, വലിയ അപകടസാധ്യതകള്‍ ഏറ്റെടുക്കാനും സഹായിക്കും.
ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞതുപോലെ, സംയുക്‌ത സംരംഭങ്ങളുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കി നേരിട്ട് വിപണിയില്‍ പ്രവേശിക്കാന്‍ കഴിയുന്നത് കൂടുതല്‍ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കും. ഇതുവഴി നൂതനമായ ആക്‌ച്വറിയല്‍ മോഡലുകള്‍,........